CinemaGeneralLatest NewsMollywoodNEWS

സാമന്തയെ പോലെയിരിക്കുന്നു ; ആരാധകന്റെ കമന്റിന് മറുപടിയുമായി റിമി ടോമി

കൊറോണ ജാഗ്രത നിർദ്ദേശങ്ങൾക്കൊപ്പം തന്റെ വിശേഷങ്ങളും റിമി ടോമി പങ്കുവെയ്ക്കാറുണ്ട്

ലോക് ഡൗൺ കാലം ആരംഭിച്ചത് മുതൽ പതിവിനെക്കാളും കൂടുതൽ സോഷ്യൽ മീഡിയിൽ സജീവമാണ് റിമി ടോമി. കൊറോണ ജാഗ്രത നിർദ്ദേശങ്ങൾക്കൊപ്പം തന്റെ വിശേഷങ്ങളും റിമി ടോമി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാം വീഡിയോ ചെയ്യാൻ റെഡി ആയതാണ്. മേയ്‍ക്കപ്പ് കൂടിയെന്ന് പറയല്ലേയെന്നും ലിപ്‍സ്റ്റിക്, കണ്ണെഴുതി, അത്രെയുള്ളൂ. സൗന്ദര്യം ദൈവം വാരിക്കൊരി തന്നുപോയി, എന്തുചെയ്യാൻ എന്ന് പറഞ്ഞുള്ള ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ചിരിച്ചു കൊണ്ടേ ഇരിക്കുക എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് പുതിയ ഒരു ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ മാത്രമാണ് നമ്മൾ റിമിയെ മുൻപ് കൊണ്ടിരിക്കുന്നതും അത് കൊണ്ട് തന്നെ താരത്തിന്റെ ചിരിയെ സൂചിപ്പിച്ചുകൊണ്ട് നിരവധി കമന്റുകൾ വരുന്നത്.

 

 

View this post on Instagram

 

✌️???keep smiling

A post shared by Rimitomy (@rimitomy) on

ആരാധകരുടെ കമന്റുകൾക്ക് സ്വതേ, തമാശക്കാരിയായ റിമി രസകരമായ കമന്റുകൾ ആണ് നൽകുന്നത്. കാണാൻ ഒരുപാട് കൊതി ഉണ്ട് എന്ന് പറയുന്ന ആളുകളോട്, നമ്മൾക്ക് കാണാം എന്നാണ് മറുപടി പറയുന്നത്. മാത്രമല്ല ലോക് ഡൌൺ കാലത്തു പുറത്തിറങ്ങാൻ പാടില്ല, എന്ന് പറയുമ്പോൾ മുറ്റത്തിറങ്ങാനും പാടില്ലേ എന്നാണ് റിമിയുടെ മറു ചോദ്യം. മാത്രവുമല്ല കാണാൻ സാമന്തയെ പോലെയുണ്ട് എന്ന് പറയുമ്പോൾ, അവർ കേൾക്കണ്ട ഇത് എന്നാണ് റിമി മറുപടി നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button