BollywoodCinemaGeneralLatest NewsNEWS

‘രാമായണത്തില്‍ ഒത്തിരി സംശയങ്ങൾ ഉള്ളവർ ദയവായി ദൂരദര്‍ശൻ കാണുക’; ട്രോളാന്‍ വന്ന ആള്‍ക്ക് കിടിലൻ മറുപടിയുമായി സൊനാക്ഷി സിന്‍ഹ

സഞ്ജീവനി ചെടി ആരാണ് കൊണ്ടുവന്നത് എന്നതായിരുന്നു ഇയാളുടെ ചോദ്യം

ബോളിവുഡ് സിനിമയിലെ സൂപ്പർ നായികമാരിലൊരലാണ് സൊനാക്ഷി സിന്‍ഹ. സോഷ്യൽ മീഡിയിലും സജീവമായ താരം തനിക്ക് നേരെ വരുന്ന ട്രോളുകള്‍ക്കും മീമുകള്‍ക്കും കൃത്യമായ മറുപടിയും നൽകാറുണ്ട്. ഒരിക്കൽ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 11-ാം സീസണില്‍ സോനാക്ഷി പങ്കെടുത്തിരുന്നു. അന്ന് ഷോയുടെ അവതാരകൻ കൂടിയായ അമിതാഭ് ബച്ചന്‍ രാമായണവുമായി ബന്ധപെട്ട ഒരു ചോദ്യം സോനാക്ഷിയോടെ ചോദിച്ചിരുന്നു. എന്നാൽ ഇതിന്റെ ഉത്തരത്തിനായി നടി ലൈഫ് ലൈൻ എടുക്കുകയായിരുന്നു. ഇതോടെ സോനാക്ഷിയും രാമായണവും ട്രോളന്മാരുടെ നിത്യസംഭവമായി മാറുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരാള്‍ സോനാക്ഷിയോട് വീണ്ടും രാമായണത്തിലെ കാര്യം ചോദിച്ചിരിക്കുകയാണ്. സഞ്ജീവനി ചെടി ആരാണ് കൊണ്ടുവന്നത് എന്നതായിരുന്നു ഇയാളുടെ ചോദ്യം. ഉടൻ തന്നെ മറുപടിയുമായി സോനാക്ഷി എത്തുകയും ചെയ്തു.

ഹനുമാന്‍ ഗന്ധമര്‍ദ്ധന്‍ പര്‍വതം പിടിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോനാക്ഷി മറുപടി നൽകിയിരിക്കുന്നത്. ‘നിങ്ങളില്‍ പലര്‍ക്കും രാമായണത്തില്‍ ഒത്തിരി സംശയങ്ങളുണ്ടെന്ന് തോന്നുന്നു. ദയവായി എല്ലാവരും ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന രാമായണം പോയി കാണൂ. നിങ്ങളുടെ എല്ലാവരുടെയും സംശയങ്ങള്‍ക്ക് മറുപടി കിട്ടും. ജയ് ബജ്‌രംഗ് ബലി’.- സോനാക്ഷി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button