BollywoodCinemaGeneralLatest NewsNEWS

‘രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?’ അമിതാഭ് ബച്ചനോട് ആരാധകന്‍

തന്റെ ബ്ലോഗ് 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അദ്ദേഹം എത്തിയത്

ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്നവരാണ് പല സിനിമാ താരങ്ങളും. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരോടെ കുശലാന്വേഷണങ്ങളും ഇവർ നടത്താറുണ്ട്. ഇപ്പോഴിതാ ബോളിവുഡിന്റെ ബിഗ് ബി ആരാധകരോട് സോഷ്യൽ മീഡിയിലൂടെ സംവദി ച്ചിരിക്കുകയാണ്.

എന്നാൽ ഒരു ആരാധകൻ അമിതാഭ് ബച്ചനോട് ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയൽ വൈറലായിരിക്കുന്നത്.

തന്റെ ബ്ലോഗ് 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അദ്ദേഹം എത്തിയത്. ഇതിനിയെടാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ ചോദ്യം ഉയര്‍ന്നത്. ” താങ്കള്‍ എപ്പോഴെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ ?” – ഉടന്‍ തന്നെ അമിതാബ് ബച്ചന്‍ ആരാധകന് മറുപടി നൽകുകയും ചെയ്തു.

‘രാവിലെ ശുഭകാര്യങ്ങള്‍ പറയൂ’ എന്നായിരുന്നു അതിനുള്ള ബച്ചന്റെ മറുപടി. അമിതാഭ് ബച്ചന്‍ നേരത്തേ രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണം നടത്തിയിരുന്നു. 1984 ല്‍ അലഹബാദില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button