CinemaGeneralLatest NewsMollywoodNEWS

സ്റ്റീഫന്‍ നെടുമ്പള്ളി തന്റെ ശൈലിക്ക് പറ്റിയ നായകനെന്ന് ചിരഞ്ജീവി

മലയാള സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബ് തുറന്നുകൊടുത്ത ചിത്രം കൂടിയാണ് ലൂസിഫര്‍

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’. ഇപ്പോഴിതാ ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രവും ആ സിനിമയും ഒരു അഭിനേതാവ് എന്ന നിലയില്‍ തന്‍റെ ശൈലിക്ക് യോജിക്കുന്നതാണെന്ന് പറയുകയാണ് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് നേരത്തെ വാങ്ങിയിരുന്നു. സുകുമാര്‍ ആണ് ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുകയെന്നാണ് നേരത്തെ കേട്ടിരുന്നത്. എന്നാല്‍ ‘സാഹൊ’ ഡയറക്ടര്‍ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മലയാള സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബ് തുറന്നുകൊടുത്ത ചിത്രം കൂടിയാണ് ലൂസിഫര്‍.  ചിത്രത്തിന്‍റെ വലിയ വിജയത്തെത്തുടര്‍ന്ന് രണ്ടാംഭാഗമായ എമ്പുരാനും അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button