BollywoodGeneralLatest News

കോവിഡ് 19: അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഹൃദയം തകര്‍ക്കുന്നു; മരിച്ച റെസ്‌റ്റോറന്റ് സേവകനെ കുറിച്ച്‌ നടി ആലിയ

അദ്ദേഹം എപ്പോഴും വന്ന് നിങ്ങളുടെ ദിവസത്തെ കുറിച്ച്‌ ചോദിക്കും.അദ്ദേഹം വിരമിക്കുന്ന ദിവസം എടുത്ത ചിത്രമാണിത്.

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ കൈകൊള്ളുകയാണ് ഓരോ രാജ്യവും . ഈ അവസരത്തില്‍ കോവിഡ് ബാധിച്ചു മരിച്ച റെസ്‌റ്റോറന്റ് സേവകനെ കുറിച്ച്‌ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ വികാരഭരിതമായ കുറിപ്പ്.

പ്രമുഖ റെസ്റ്റോറന്റിലെ പ്രിയ സേവകന്റെ മരണം ഹോട്ടല്‍ അധികാരികള്‍ അറിയിച്ചതോടെയാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്. ആലിയയും രണ്‍ബീര്‍ കപൂറും സേവകനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്‌.

“റൊണാള്‍ഡ് ഡി മെല്ലോയുടെ നിര്യാണത്തെ കുറിച്ച്‌ കേട്ട് ഹൃദയം തകര്‍ന്നു. അദ്ദേഹം ഏറ്റവും ദയയുള്ള മനുഷ്യരില്‍ ഒരാളായിരുന്നു, ഒരു യഥാര്‍ത്ഥ പ്രൊഫഷണലും അദ്ദേഹത്തിന്റെ മേഖലയിലെ ഏറ്റവും മികച്ച ആളുമായിരുന്നു. അദ്ദേഹത്തിന്റെ സേവനം നിരവധി തവണ ലഭിച്ചിട്ടുണ്ട്. അദ്ദേഹം എപ്പോഴും വന്ന് നിങ്ങളുടെ ദിവസത്തെ കുറിച്ച്‌ ചോദിക്കും.അദ്ദേഹം വിരമിക്കുന്ന ദിവസം എടുത്ത ചിത്രമാണിത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” ആലിയ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button