CinemaGeneralMollywoodNEWS

സീമ സെറ്റിലുള്ളതിനാല്‍ കലാഭവൻ മണി അന്ന് കാരവൻ തിരിച്ചയച്ചു!

'നഗരം' എന്ന സിനിമയിൽ സീമയും ഒരു പ്രധാന വേഷം ചെയ്തിരുന്നു

മലയാള സിനിമയിൽ സകലകലാവല്ലഭനായി മുന്നേറിയ കലാഭവൻ മണി സിനിമയ്ക്ക് മുൻപേ സ്റ്റേജ് ഷോകളിലെ സൂപ്പര്‍ താരമായിരുന്നു. സ്റ്റേജിൽ വിയർത്ത് പാടുന്ന അപൂർവ്വം കലാകാരൻമാരിൽ ഒരാൾ. കോമഡി വേഷങ്ങളിൽ നിന്ന് ഹീറോ വേഷം ചെയ്യുമ്പോഴും മലയാള സിനിമയേയും അതിലെ കലാകാരൻമാരെയും എന്നും ബഹുമാനിച്ചിട്ടുള്ള താരമാണ് മണി. അതിനെ സാക്ഷ്യപ്പെടുത്തുന്ന ഒരു അനുഭവമാണ്‌ കലാഭവൻ മണി അഭിനയിച്ച ‘നഗരം’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായത്. സ്ഥിരമായി ഹീറോ വേഷം ചെയ്തിരുന്ന സമയത്ത് സ്വന്തമായി കാരവൻ ഉപയോഗിച്ചിരുന്ന താരമായിരുന്നു മണി. ‘നഗരം’ എന്ന സിനിമയിൽ സീമയും ഒരു പ്രധാന വേഷം ചെയ്തിരുന്നു. സീമ സെറ്റിലുണ്ടെന്നറിഞ്ഞപ്പോൾ തന്‍റെ കാരവൻ ലൊക്കേഷനിൽ നിന്ന് കൊണ്ടു പോകാൻ കലാഭവൻ മണി ആവശ്യപ്പെട്ടു.

കുട്ടിക്കാലം മുതൽ കണ്ടു വളർന്ന സൂപ്പർ ഹിറ്റ് നായിക താൻ ലീഡ് റോൾ ചെയ്യുന്ന ഒരു സിനിമയിൽ അഭിനയിക്കാനായി വരുമ്പോൾ കാരവനിലിരുന്ന് മേക്കപ്പിട്ട് സെറ്റിലേക്ക് വരാൻ കലാഭവൻ മണിയ്ക്ക് തോന്നിയില്ല. തന്റെ ഇഷ്ട നായികയെ കണ്ടപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് ഇതാണ്, “അന്ന് സീമ ചേച്ചി ചെയ്തത് പോലെയുള്ള വേഷങ്ങൾ ചെയ്യാനാണ് ഇപ്പോഴത്തെ ഹീറോയിൻസ് കൊതിക്കുന്നത്”. ‘നാടോടിക്കാറ്റി’ലെ വിജയനെ പോലെ സീമയുടെ സിനിമകൾ എണ്ണിപ്പറഞ്ഞു കലാഭവൻ മണി എന്ന ആരാധകനും പിന്നീട് സീമയുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി മാറി

shortlink

Related Articles

Post Your Comments


Back to top button