BollywoodCinemaGeneralLatest NewsNEWS

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്ത്യയിൽ അടച്ച് പൂട്ടാൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് നടി കങ്കണ റണാവത്ത്

‘ഇന്ത്യൻ പ്രധാനമന്ത്രിയെയും, ആഭ്യന്തരമന്ത്രിയെയും, ആർ‌.എസ്.‌എസ് പോലുള്ള സംഘടനകളെയും തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്റർ അനുവദിക്കുന്നുണ്ട്

മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരിയായ രംഗോലി ചണ്ഡേലിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ അടച്ചുപൂട്ടാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയിലൂടെയാണ് താരം ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുന്നത്.

 

 

View this post on Instagram

 

address the controversy around #RangoliChandel’s tweet, and why freedom of speech is important in a democracy.

A post shared by Kangana Ranaut (@team_kangana_ranaut) on

മുസ്ലീങ്ങൾക്കെതിരെ വംശഹത്യയ്ക്ക് താനും സഹോദരിയും ആഹ്വാനം ചെയ്തതായി ഫറാ ഖാൻ അലിയും റീമ കഗ്‌തിയും തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും കങ്കണ തന്റെ വീഡിയോയിൽ പറയുന്നു. ഡോക്ടർമാര്‍ക്ക് നേരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രമണം അഴിച്ച് വിടുന്നവരെ വെടിവച്ച് കൊല്ലാനാണ് സഹോദരി ആവശ്യപ്പെട്ടതെന്നാണ് കങ്കണ റണാവത് വീഡിയോയില്‍ ആരോപിക്കുന്നത്. എല്ലാ മുസ്‍ലീങ്ങളും ഡോക്ടർമാരെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നുവെന്ന് താനോ സഹോദരിയോ വിശ്വസിക്കുന്നില്ലെന്നും കങ്കണ പോസ്റ്റിലൂടെ പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇന്ത്യയിൽ അടച്ചുപൂട്ടാന്‍ നടപടിയെടുക്കാനും താരം സർക്കാരിനോട് ആവശ്യപ്പെട്ടു. ‘ഇന്ത്യൻ പ്രധാനമന്ത്രിയെയും, ആഭ്യന്തരമന്ത്രിയെയും, ആർ‌.എസ്.‌എസ് പോലുള്ള സംഘടനകളെയും തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്റർ അനുവദിക്കുന്നുണ്ട്. എങ്കിലും യഥാര്‍ത്ഥ തീവ്രവാദികളെ തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്റര്‍ അനുവദിക്കുന്നില്ല. അതിനാല്‍ ട്വിറ്ററിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കരുത്’. കങ്കണ പറഞ്ഞു.

ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൗണ്ടാണ് നഷ്ടപ്പെട്ടത്. ‘കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിച്ചു കൊലപ്പെടുത്തി. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം’, എന്നായിരുന്നു രംഗോലി ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button