CinemaGeneralLatest NewsMollywoodNEWS

‘നാടിന്റെ രക്ഷകരായികൊണ്ടിരിക്കുന്ന കേരള പോലീസിന് എന്റെ ബി​ഗ് സല്യൂട്ട്’ ; നടൻ ബിജു മേനോൻ പറയുന്നു

പോലീസിന്റെ സേവനങ്ങൾ കാണുമ്പോൾ ‘അയ്യപ്പനും കോശിയും’ സിനിമയിലെ അയ്യപ്പൻനായരെ അറിയാതെ ഓർത്തുപോവുന്നു

കൊറോണ വൈറസ് പ്രതിരോധകാലത്തെ പോലീസ് എന്താണെന്നതിന്റെ നേർചിത്രവുമായി തൃശ്ശൂർ സിറ്റി പോലീസ്. ഇതിൽ ഒന്നിൽ ബിജു മേനോനാണ് നായക കഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ  പോലീസിന്റെ സേവനങ്ങൾ കാണുമ്പോൾ ‘അയ്യപ്പനും കോശിയും’ സിനിമയിലെ അയ്യപ്പൻനായരെ അറിയാതെ ഓർത്തുപോവുന്നതായി പറയുകയാണ് ബിജു മേനോൻ.

”ഞാനൊരു യാത്രാ പാസിനായാണ് കമ്മീഷണറുടെ ഓഫീസിലേക്ക് പോയത്. കുട്ടിക്കാലത്തും വളർന്നപ്പോഴും പോലീസൊരു വികാരമായിരുന്നു. കഥയിലും ചരിത്രത്തിലും അവർ പ്രതിനായകൻമാരായിരുന്നു. എന്നാൽ രണ്ടു പ്രളയവും നിപ്പയും കടന്ന് കൊറോണ ബാധയിൽ നടുങ്ങി നിൽക്കുന്ന കേരളത്തിന്റെ രക്ഷകരായി കരുതലിന്റെയും കാരുണ്യത്തിന്റെയും രക്ഷാകവചമൊരുക്കി എരിയുന്ന ഈ വേനലിലും ആത്മസംതൃപ്തിയോടെ പണിയെടുക്കുന്ന ഈ കാക്കിധാരികളെ നമിക്കാതെ വയ്യ. അറിയാതെ ഞാൻ എന്റെ സിനിമയിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ ഓർത്തുപോയി. നാടിന്റെ രക്ഷകരായികൊണ്ടിരിക്കുന്ന കേരള പോലീസിന് എന്റെ ബി​ഗ് സല്യൂട്ട്”- ബിജു മേനോൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button