CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിക്കാണോ മാമുക്കോയക്കാണോ കൂടുതല്‍ പ്രായം ; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി താരം

അദ്ദേഹത്തിന്റെ അച്ഛനുമായി നല്ല കൂട്ടായിരുന്നു

മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മാമുക്കോയ.  ട്രോളര്‍മാരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം പേജില്‍ ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് അദ്ദേഹം.
പ്രായത്തെക്കുറിച്ചും നായകനായി അഭിനയിക്കുന്ന സിനിമയെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചത്.

ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഉള്ളതെല്ലാം ചെയ്യാറെന്നും എനിക്ക് കിട്ടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നായകനായി അഭിനയിക്കുന്നതിനെക്കകുറിച്ച് ചോദിച്ചപ്പോൾ 2030 ല്‍ ഞാന്‍ നായകനായി ഒരു സിനിമ പറഞ്ഞിട്ടുണ്ട്. അത് നിര്‍മ്മിക്കുന്നത് മോഹന്‍ലാലാണെന്നും രസകരമായി മാമുക്കോയ പറഞ്ഞു.

പുലിമുരുകന്‍ രണ്ടിലെ നായക വേഷം സ്വീകരിച്ചൂടേയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ ചെയ്തില്ലേ, അതിന് മുന്‍പായിരുന്നുവെങ്കില്‍ നോക്കാമായിരുന്നുവെന്ന മറുപടിയായിരുന്നു മാമുക്കോയ നല്‍കിയത്.  പൃഥ്വിരാജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്ല അഭിപ്രായമാണ്. ഒന്നുരണ്ട് പടത്തില്‍ ഒരുമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛനുമായി നല്ല കൂട്ടായിരുന്നു. അമ്മ മല്ലികയുമായും ഇന്ദ്രജിത്തുമൊക്കെയായും നല്ല ബന്ധമാണ് എന്നും മാമുക്കോയ പറഞ്ഞു.

ഇതിനിടിയിലാണ് മമ്മൂട്ടിക്കാണോ നിങ്ങള്‍ക്കാണോ കൂടുതല്‍ പ്രായമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.  മമ്മൂട്ടിക്കാണെന്ന് പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ കൊച്ചുകുട്ടിയാണ് എന്നും രസകരമായി
അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button