BollywoodGeneralLatest News

ആമിര്‍ ഖാന്‍ കൊലക്കേസില്‍ 7 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായി; സ്ലീപ്പര്‍ സെല്ലുകള്‍ക്ക് അഭിനന്ദനങ്ങളുമായി ആരാധകര്‍

"ഇനിയും എത്ര പേരെ ആമിര്‍ കൊന്നു കാണും" എന്നുമുള്ള രസകരമായ കമന്റുകളുമായി ചിത്രം ആരാധകര്‍ ചര്ച്ചയാക്കുകയാണ്.

ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് ആമിര്‍ ഖാന്‍. നടനെ കൊലക്കേസ് പ്രതിയാക്കി പാകിസ്ഥാനി ചാനല്‍. 17 വര്‍ഷത്തിന് എംക്യുഎം പാര്‍ട്ടിയുടെ നേതാവായ ആമിര്‍ ഖാന്‍ ഒരു കൊലപാതക കേസില്‍ കുറ്റവിമുക്തനായെന്നാണ് ചാനലിനെ വാര്‍ത്ത.

മാധ്യമ പ്രവര്‍ത്തക നൈല ഇനായത് ആണ് ചാനലില്‍ ആമിറിന്റെ ഫോട്ടോക്കൊപ്പം എത്തിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. 17 വര്‍ഷമായിട്ടും ആമിര്‍ ഖാന്‍ ഒരു ഇന്ത്യന്‍ നടനാണെന്ന കാര്യം പാകിസ്ഥാന് അറിയില്ല എന്നും നൈല ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. ചാനല്‍ ഉടന്‍ തെറ്റു തിരുത്തിയെങ്കിലും സ്‌ക്രീന്‍ ഷോട്ട് വൈറലാവുകയായിരുന്നു.

“സ്ലീപ്പര്‍ സെല്ലുകള്‍ക്ക് അഭിനന്ദനങ്ങള്‍ കുറ്റവാളിയെ എങ്ങനെ പിടിച്ചു?”, “ഇത് ആമിറിന്റെ ക്ലോണ്‍ ആണ്” “ഇനിയും എത്ര പേരെ ആമിര്‍ കൊന്നു കാണും” എന്നുമുള്ള രസകരമായ കമന്റുകളുമായി ചിത്രം ആരാധകര്‍ ചര്ച്ചയാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button