BollywoodGeneralLatest NewsMollywood

മോഹന്‍ലാല്‍ പ്രിയങ്ക ചോപ്ര ചിത്രം ഉപേക്ഷിക്കാന്‍ കാരണം?

രാം ​ഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനിയിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.

മലയാളത്തിന്റെ പ്രിയതാരമായ മോഹന്‍ലാല്‍ ബോളിവുഡിനും പ്രിയങ്കരനാണ്. രാം ​ഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനിയിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. അമിതാഭ് ബച്ചനൊപ്പം ആ​ഗിലും (2007) അജയ് ദേ​വ്​ഗൺ, അനിൽ കപൂർ, കങ്കണാ റണാവത്ത് എന്നിവർ വേഷമിട്ട തേസ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലും മോഹന്‍ലാല്‍ വേഷമിട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു റിപ്പോര്‍ട്ട് പ്രിയങ്ക ചോപ്രയെ നായികയാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത സാത്ത് (7) ഖൂൻ മാഫ് എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന് വേണ്ടി മോഹൻലാലിനെ അണിയറ പ്രവർത്തകർ സമീപിച്ചിരുന്നു എന്നാണ്. എന്നാല്‍ മോഹന്‍ലാല്‍ ഈ വേഷം ഉപേക്ഷിച്ചു.

മലയാളത്തിൽ ധാരാളം പ്രൊജക്ടുകൾ ചെയ്തുതീർക്കാനുള്ളതിനാൽ മോഹൻലാൽ ആ കഥാപാത്രത്തെ നിരസിച്ചു എന്നാണ് സൂചനകൾ. മോഹൻലാലിന് പകരം പിന്നീട് അന്നു ഷാ ചിത്രത്തിൽ വേഷമിട്ടു. ഇതേക്കുറിച്ച് മോഹൻലാലോ വിശാൽ ഭരദ്വാജോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2011 പുറത്തിറങ്ങിയ സാത്ത് (7) ഖൂൻ മാഫ് എന്ന ചിത്രത്തില്‍ പ്രിയങ്കയ്ക്ക് പുറമേ അന്നു കപൂർ, വിവാൻ ഷാ, ജോൺ അബ്രഹാം, ഇർഫാൻ ഖാൻ, നീൽ നിതിൻ മുകേഷ് എന്നിവര്‍ വേഷമിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button