CinemaGeneralLatest NewsMollywoodNEWS

‘തല മൊട്ടയടിച്ച് വരുന്ന വഴിയിൽ ഒരു കൊമ്പന്‍ സ്രാവിനേയും പിടിച്ചു’ ; രസകരമായ പോസ്റ്റുമായി ഹരീഷ് കണാരന്‍

കോമഡി ഷോകളിൽ നിന്നാണ് ഹരീഷ് കണാരന്‍ സിനിമയിലേക്കെത്തുന്നത്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഹരീഷ് കണാരന്‍. കോമഡി ഷോകളിൽ നിന്നാണ് ഹരീഷ് കണാരന്‍ സിനിമയിലേക്കെത്തുന്നത്.  കോഴിക്കോടിന്റെ തനതു ശൈലിയിലുള്ള സംഭാഷണവും നര്‍മ്മവുമാണ് മറ്റുള്ള താരങ്ങളിൽ നിന്നും ഹരീഷ് കണാരനെ വ്യത്യസ്തനാക്കുന്നത്. സോഷ്യല്‍ മീഡിയിൽ സജീവമായ താരം ലോക്ഡൗണില്‍ മറ്റു താരങ്ങളെപ്പോലെ തന്നെ രസകരങ്ങളായ പോസ്റ്റുകളുമായി എത്താറുണ്ട്. ഇപ്പോഴിതാ മൊട്ടയടിച്ച തന്റെ പുതിയ രൂപമാണ് ഹരീഷ് ഇപ്പോള്‍ പങ്കുവെക്കുന്നത്.

 

 

View this post on Instagram

 

മൊട്ടയടിച്ചു …വരുന്ന വഴി ഒരു കൊമ്പൻ സ്രാവിനേയും പിടിച്ചു ? #hareeshkanaran

A post shared by Hareesh Kanaran (@hareeshkanaranofficial) on

‘മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന്‍ സ്രാവിനേയും പിടിച്ചു’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. എന്നാല്‍ കൈയിലെ മത്സ്യത്തെ സ്രാവെന്നു വിളിച്ചതിന് ആരാധകര്‍ നടനെ ട്രോളുന്നുണ്ട്. ‘ഇതാണോ സ്രാവെ’ന്നും ‘ഒരൊറ്റ തള്ളാ’ എന്നെല്ലാമാണ് കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button