BollywoodGeneralLatest News

ബാല്‍ക്കണിയില്‍ പൂക്കള്‍ വരച്ച്‌ അച്ഛനൊപ്പം തൈമൂര്‍!!

നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ തടയുന്ന ഒരു മതിലുണ്ടെങ്കില്‍.അതില്‍ പെയ്ന്റ് ചെയ്ത് പരീക്ഷിക്കാം. ക്വാറന്റൈന്‍ ഡയറീസ്, വീട്ടിലെ പിക്കാസോ"

കൊറോണയുടെ വ്യാപനകാലത്ത് ലോക്ഡൗണില്‍ ആണ് താരങ്ങളും. ഈ അവധിക്കാലം മകനൊപ്പം ആഘോഷിക്കുകയാണ് സെയ്ഫ് അലിഖാന്‍. മകന്‍ തൈമൂറിന്റെയും സെയിഫിന്റെയും സ്‌കില്ലുകള്‍ പങ്കുവക്കുകയാണ് കരീന കപൂര്‍. ബാല്‍ക്കണിയില്‍ പൂക്കള്‍ വരക്കുന്ന സെയ്ഫിന്റെയും ഒപ്പം പെയിന്റടിക്കുന്ന കുഞ്ഞു തൈമൂറിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഹൃദയം കവരുന്നത്.

“നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ തടയുന്ന ഒരു മതിലുണ്ടെങ്കില്‍.അതില്‍ പെയ്ന്റ് ചെയ്ത് പരീക്ഷിക്കാം. ക്വാറന്റൈന്‍ ഡയറീസ്, വീട്ടിലെ പിക്കാസോ” എന്നു കുറിച്ചുകൊണ്ടാണ് തൈമൂരിന്റെ ചിത്രം കരീന പങ്കുവച്ചിരിക്കുന്നത്.

“പൂക്കള്‍ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ മറ്റു പലതുമായിരുന്നു. ക്വാറന്റൈന്‍ സമ്മാനങ്ങള്‍ ഇങ്ങനെയായിരിക്കും” എന്നാണ് സെയ്ഫിന്റെ ചിത്രം പങ്കുവച്ച്‌ കരീന കുറിച്ചത്. അച്ഛനേക്കാള്‍ നന്നായി കുഞ്ഞു തൈമൂര്‍ വരക്കുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close