CinemaGeneralMollywoodNEWS

ലാല്‍ ജോസ് ആ സിനിമയുടെ ക്ലൈമാക്സ് തിരുത്തിയെഴുതി സൂപ്പര്‍ ഹിറ്റാക്കി!

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ അറിയാതെ 'മീനത്തില്‍ താലികെട്ട്' എന്ന സിനിമയുടെ ക്ലൈമാക്സ് തിരുത്തിയെഴുതിയത് ലാല്‍ ജോസാണ്

രാജന്‍ ശങ്കരാടി സംവിധാനം ചെയ്തു ദിലീപ് നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘മീനത്തില്‍ താലികെട്ട്’. 1998-ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. ലാല്‍ ജോസ് കഥയെഴുതിയ ചിത്രത്തിന് വേണ്ടി എകെ സാജന്‍, എകെ സന്തോഷ്‌ എന്നിവരാണ്‌ തിരക്കഥ രചിച്ചത്. ചിത്രത്തിന് വാണിജ്യ വിജയം അനിവാര്യമായതിനാല്‍ ആദ്യമെഴുതിയ തിരക്കഥയുടെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിത്. സിനിമയുടെ കഥയൊരുക്കിയ ലാല്‍ ജോസ് തന്നെയായിരുന്നു ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ അറിയാതെ ‘മീനത്തില്‍ താലികെട്ട്’ എന്ന സിനിമയുടെ ക്ലൈമാക്സ് തിരുത്തിയെഴുതിയത് ലാല്‍ ജോസാണ്. തിരക്കഥയിലെ ലാല്‍ ജോസിന്റെ ഇടപെടല്‍ എകെ സന്തോഷിനെ ക്ഷുഭിതനാക്കുകയും ചെയ്തു.

തിരക്കഥ തിരുത്തിയ നിങ്ങളൊരു അഹങ്കാരിയാണെന്നായിരുന്നു എകെ സന്തോഷ്‌ ലാല്‍ ജോസിനോട് പറഞ്ഞത്, എന്നാല്‍ താന്‍ ബെറ്ററായ ഒരു ക്ലൈമാക്സ് ആണ് മുന്നോട്ട് വച്ചതെന്നും സിനിമ നന്നാക്കാനാണ് ശ്രമിച്ചതെന്നും ലാല്‍ ജോസും വ്യക്തമാക്കി. ഒടുവില്‍ സംഗതി പ്രശ്നമായതോടെ എകെ സാജന്‍ വിഷയത്തില്‍ ഇടപ്പെട്ടു, ലാല്‍ ജോസ് ചെയ്തത് ശരിയായ കാര്യമെല്ലെന്നു എകെ സാജനും പറഞ്ഞു. എന്നാല്‍ എകെ സന്തോഷ്‌ എഴുതിയ ചിത്രത്തിന്റെ ക്ലൈമാക്സും, ലാല്‍ ജോസ് എഴുതിയ ക്ലൈമാക്സും എകെ സാജന്‍ വായിച്ചതോടെ ലാല്‍ ജോസിന്റെ ക്ലൈമാക്സ് തിരക്കഥയില്‍ ചേര്‍ക്കാനാണ് എകെ സാജന്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button