GeneralLatest NewsTollywood

ചൂലും പിടിച്ച്‌ രാജമൗലി!! ദി റിയല്‍ മാന്‍’ ചലഞ്ചില്‍ നിലം തുടയ്ക്കുന്ന വീഡിയോ വൈറല്‍

തന്റെ പുതിയ ചിത്രത്തിലെ താരങ്ങളായ രാംചരനെയും ജൂനിയര്‍ എന്‍ടിആറിനെയും രാജമൗലി ചലഞ്ച് ചെയ്തുകൊണ്ടാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്

ഈ ലോക്ഡൌണ്‍ ദിനങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷമാക്കുകയാണ് താരങ്ങള്‍. കുടുംബത്തോടൊപ്പം ചിലവഴിയ്ക്കുന്ന ഈ ദിനങ്ങളില്‍ ട്വിറ്ററില്‍ തരംഗമായിരിക്കുന്ന ‘ദി റിയല്‍ മാന്‍’ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഹിറ്റ് സംവിധായകന്‍ രാജമൗലി. വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാരെ പ്രചോദിപ്പിക്കുന്നതാണ് ഈ ചലഞ്ച്. തെലുങ്ക് സംവിധായകന്‍ സന്ദീപ് റെഡ്ഡിയാണ് രാജമൗലിയെ ചലഞ്ച് ചെയ്തത്.

‘തന്ന ടാസ്‌ക് ചെയ്തു’ എന്ന് കുറിപ്പോടെ സന്ദീപ് റെഡ്ഡിയെ ടാഗ് ചെയ്ത് രാജമൗലി പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. സ്വന്തം മുറി അടിച്ച്‌ വൃത്തിയാക്കുന്ന രാജമൗലി ജനാലകളും വാതിലും തുടച്ച്‌ വൃത്തിയാക്കുകയും നിലം തുടയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വിഡിയോയുടെ അവസാനം അടുക്കളയില്‍ പചകം ചെയ്യുന്ന ഭാര്യയ്ക്ക് പിന്നിലായി ചൂലും പിടിച്ച്‌ നില്‍ക്കുന്ന രാജമൗലിയേ കാണാം.

തന്റെ പുതിയ ചിത്രത്തിലെ താരങ്ങളായ രാംചരനെയും ജൂനിയര്‍ എന്‍ടിആറിനെയും രാജമൗലി ചലഞ്ച് ചെയ്തുകൊണ്ടാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നമ്മുക്ക് കുറച്ചുകൂടി വിനോദമായാലോ? എന്ന് ചോദിച്ചാണ് ഇരുവരെയും അദ്ദേഹം ചലഞ്ചിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button