CinemaGeneralMollywoodNEWS

ജോണ്‍ എബ്രഹാമിനെ കുളിപ്പിച്ച മോഹന്‍ലാല്‍!: വേറിട്ട അനുഭവം പകര്‍ന്ന് നെടുമുടി വേണു

അപ്പോള്‍ ജോണ്‍ പറഞ്ഞു "ഞാന്‍ കുളിക്കാറില്ല"

മോഹന്‍ലാല്‍ എന്ന നടനുമായി ബന്ധപ്പെട്ട ഏറ്റവും രസകരമായ ഒരു സന്ദര്‍ഭം പങ്കുവയ്ക്കുകയാണ് നടന്‍ നെടുമുടി വേണു. മലയാള സിനിമയില്‍ പതിവ് മാതൃകയില്‍ നിന്ന് വ്യതി ചലിച്ച് നടന്നിരുന്ന ക്ലാസിക് സംവിധായകന്‍ ജോണ്‍ എബ്രഹാമിനെ കുളിപ്പിക്കാന്‍ മോഹന്‍ലാല്‍ മുന്‍കൈയെടുത്ത രസകരമായ അനുഭവമാണ് നെടുമുടി വേണു പങ്കുവയ്ക്കുന്നത്.

‘മദ്രാസില്‍ ഞങ്ങള്‍ വുഡ് ലാന്‍ഡ്സ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ലാല്‍ പതിവായി അവിടെ വരും. ഒരു ദിവസം ലാല്‍ അവിടെ വന്നപ്പോള്‍ ജോണ്‍ എബ്രഹാം അവിടെയുണ്ടായിരുന്നു.. ജോണ്‍ എബ്രഹാമിനെക്കുറിച്ച് പൊതുവേ പറയുമ്പോള്‍ കുളിക്കില്ല, പല്ല് തേയ്ക്കില്ല അങ്ങനെ ഒരു രീതിയാണ്‌. ലാല്‍ വന്ന ഉടനെ ഞാന്‍ പരിചയപ്പെടുത്തി. “ഇത് മോഹന്‍ലാല്‍”. അപ്പോള്‍ ജോണ്‍  ചോദിച്ചു. വില്ലനായിട്ടു അഭിനയിക്കുന്ന ആളണല്ലേ?”. ലാല്‍ ഒന്നും മിണ്ടിയില്ല അപ്പോള്‍ ലാല്‍ ചോദിച്ചു “കുളിച്ചോ? അപ്പോള്‍ ജോണ്‍ പറഞ്ഞു “ഞാന്‍ കുളിക്കാറില്ല”. അപ്പോള്‍ മോഹന്‍ലാല്‍ ജോണ്‍ എബ്രഹാമിനെയും വിളിച്ചു കൊണ്ട് നേരെ ബാത്ത്റൂമിലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മോഹന്‍ലാലും ജോണും ഇറങ്ങി വരുന്നു.അങ്ങനെ ഒരു ജോണിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കുളിച്ചതിന്റെ ഭയങ്കര സന്തോഷം മുഖത്തുണ്ട്‌,അത് കൊണ്ട് ഒരു വെസ്റ്റെണ്‍ പാട്ടൊക്കെ മൂളികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ എന്ട്രി. പിറകെ സോപ്പൊക്കെ തൂത്ത് മുണ്ടൊക്കെ മടക്കി കുത്തി മോഹന്‍ലാലും വരുന്നു. ജോണിന് ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ല’. നെടുമുടി വേണു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button