GeneralLatest NewsMollywood

ഹൃദയം തകര്‍ക്കുന്ന സിനിമ, നിവിന്‍ ഗംഭീരമായിട്ടുണ്ട്; പ്രശംസയുമായി സംവിധായകന്‍ ഇംതിയാസ് അലി

ഇംപ്രസ് ചെയ്യാനേ ശ്രമിക്കുന്നില്ല അദ്ദേഹം. ഒരു നായകന് ലഭിക്കുന്ന എന്തൊരു വേഷമാണത്..

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് നിവിന്‍ പോളി. മികച്ച അഭിപ്രായമാണ് ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിനു ലഭിച്ചത്. ഇപ്പോഴിതാ നിവിന്‍ പോളിയുടെ അഭിനയ പ്രകടനത്തെ പ്രശംസിച്ച്‌ പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഇംതിയാസ് അലി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു സ്വകാര്യ മാധ്യമവുമായി നടന്ന ലൈവ് സംവാദത്തിനിടെയാണ് മലയാള സിനിമയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ഇംതിയാസ് പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. “പരീക്ഷണം നടത്തുന്നതിലും അഭിനയത്തിലുമൊക്കെ മലയാളത്തിന് തനതായ രീതികളുണ്ട്. പുതിയ ചില അഭിനേതാക്കള്‍ വളരെ സെന്‍സിറ്റീവ് ആണ്. മൂത്തോനില്‍ ഞാന്‍ നിവിന്‍ പോളിയെ കണ്ടു. ഹൃദയം തകര്‍ക്കുന്ന സിനിമ. നിവിന്‍ ഗംഭീരമായിട്ടുണ്ട്. ഇംപ്രസ് ചെയ്യാനേ ശ്രമിക്കുന്നില്ല അദ്ദേഹം. ഒരു നായകന് ലഭിക്കുന്ന എന്തൊരു വേഷമാണത്.. അദ്ദേഹം വളരെ നന്നായിരുന്നു” ഇംതിയാസ് പറഞ്ഞു

ഗീതു മോഹന്‍ദാസ്‌ ഒരുക്കിയ മൂത്തോനില്‍ ‘അക്ബര്‍’ എന്ന വേഷത്തെ മനോഹരമായാണ് നിവിന്‍ കൈകാര്യം ചെയ്തത്. ടൊറന്‍റോ ചലച്ചിത്ര മേളയിലായിരുന്നു ഈ ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം നടന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയത് സംവിധായകന്‍ അനുരാഗ് കശ്യപ് ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button