GeneralLatest NewsMollywood

ശബ്ദംകൊണ്ട് കേരളം നെഞ്ചിലേറ്റിയ കലാകാരന് സിനിമയില്‍ ശബ്ദം കൊടുത്തത് ശ്രീനിവാസന്‍!!

ജീവചരിത്രത്തില്‍ അങ്ങനെയും ഒരേട്. പിന്നെ അന്ന് ഞാന്‍ പലര്‍ക്കും ഇങ്ങനെ ശബ്ദം കൊടുക്കുന്ന ആളായിരുന്നു. മമ്മൂട്ടിക്കുവരെ ശബ്ദം കൊടുത്തിട്ടുണ്ട്

കഥപറഞ്ഞ് ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച അനശ്വര കലാകാരന്‍ സാംബശിവന്‍ ഓര്‍മ്മയായിട്ട് 24 വര്‍ഷം. കഥാ പ്രസംഗം മാത്രമല്ല സിനിമയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സാംബശിവന്റെ സിനിമാ ജീവിതത്തിന്റെ ക്രഡിറ്റ് നല്‍കേണ്ടത് സംവിധായകന്‍ എം.എന്‍.ശ്രീധരനാണ്.

സാംബശിവന്‍ അഭിനയിച്ച ഏക ചിത്രമാണ് പല്ലാങ്കുഴി. ഒരു കാഥികന്റെ കഥ പറഞ്ഞ ഈ ചിത്രത്തില്‍ ഒരു മാസത്തെ പരിപാടികള്‍ ഉപേക്ഷിച്ചു കൊണ്ട് സാംബശിവന്‍ അഭിനയിച്ചു. എന്നാല്‍ ഡബ്ബിങ്ങിന് വരാന്‍ സമയം കിട്ടിയില്ല. ആദ്യം ആലപ്പി അഷറഫിനെ കൊണ്ട് ഡബ്ബിംഗ് ചെയ്താലോ എന്ന് ആലോചിച്ചു. പിന്നെ ശ്രീനിവാസനെക്കൊണ്ടു ചെയ്തുനോക്കിയപ്പോ നല്ല മാച്ച്. അങ്ങനെയാണ് ശ്രീനി ഡബ്ബ് ചെയ്യുന്നതെന്നു മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ എം.എന്‍.ശ്രീധരന്‍ പറഞ്ഞു.

സാംബശിവന് ശബ്ദം നല്‍കിയതിനെക്കുറിച്ച് ശ്രീനിവാസന്റെ വാക്കുള്‍ ഇങ്ങനെ.. ”അന്ന് എന്റെ ശബ്ദം അത്ര പ്രശസ്തമല്ലാത്തതുകൊണ്ടും സാംബശിവന്റെ ശബ്ദവുമായി അടുപ്പം തോന്നിയതുകൊണ്ടുമാണെന്നു തോന്നുന്നു എന്നെ സെലക്ട് ചെയ്തത്. അതിനുമുന്‍പ് ആരെയൊക്കെയോ സംവിധായകന്‍ പരീക്ഷിച്ചിരുന്നു. ഏതായാലും ശബ്ദംകൊണ്ട് കേരളം നെഞ്ചിലേറ്റിയ ഒരാള്‍ക്കും സിനിമയില്‍ ശബ്ദം കൊടുക്കാനായി. ജീവചരിത്രത്തില്‍ അങ്ങനെയും ഒരേട്. പിന്നെ അന്ന് ഞാന്‍ പലര്‍ക്കും ഇങ്ങനെ ശബ്ദം കൊടുക്കുന്ന ആളായിരുന്നു. മമ്മൂട്ടിക്കുവരെ ശബ്ദം കൊടുത്തിട്ടുണ്ട്.”- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button