CinemaGeneralMollywoodNEWS

മമ്മൂട്ടി ജെന്റില്‍ മാന്‍ സുരേഷ് ഗോപി സീരിയസ് : അഞ്ച് സൂപ്പര്‍ താരങ്ങളുടെ സ്വഭാവ രീതി തുറന്നുപറഞ്ഞു നടി ഇന്ദ്രജ

കലാഭവന്‍ മണി നായകനായ ബെന്‍ ജോണ്‍സണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും ഇന്ദ്രജയായിരുന്നു നായിക

മലയാളത്തില്‍ ഹിറ്റായ നിരവധി വാണിജ്യ സിനിമകളിലെ ശ്രദ്ധേയമായ താരമായിരുന്നു ഇന്ദ്രജ. ഉസ്താദ്,‌ ഇന്‍ഡിപെന്‍ഡന്‍സ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ഇന്ദ്രജ തന്റെ അഞ്ച് നായക നടന്മാരെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം സുരേഷ് ഗോപി കലാഭവന്‍ മണി തുടങ്ങിയ തന്റെ നായക നടന്മാരുടെ സ്വഭാവ രീതിയെക്കുറിച്ചാണ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ തുറന്നു പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം ‘ഗോഡ് മാന്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിനായികയായും അഭിനയിച്ചു. മോഹന്‍ലാലിന്‍റെ നായികയായി ഉസ്താദ്‌ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കലാഭവന്‍ മണി നായകനായ ബെന്‍ ജോണ്‍സണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും ഇന്ദ്രജയായിരുന്നു നായിക. ജയറാമിന്റെ നായികയായി മയിലാട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ എഫ്ഐആര്‍, അഗ്നിനക്ഷത്രം തുടങ്ങിയ രണ്ട് ചിത്രങ്ങളില്‍ ഇന്ദ്രജ നായിക വേഷം ചെയ്തു.

തന്റെ നായക നടന്മാരില്‍ സുരേഷ് ഗോപി വളരെ സീരിയസ് ആണെന്നും, മമ്മൂട്ടി ഒരു ജെന്റില്‍മാന്‍ ടൈപ്പ് ആണെന്നും ഇന്ദ്രജ പറയുന്നു.വളരെ സൗഹൃദപരമായി ഇടപെടുന്ന ആളാണ് മോഹന്‍ലാല്‍ എങ്കില്‍ ജയറാം ഹ്യൂമര്‍ പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ഇന്ദ്രജ പറയുന്നു. കലാഭവന്‍ മണി ഭയങ്കര ഇമോഷണലായ വ്യക്തിയായിരുന്നുവെന്നും ഇന്ദ്രജ തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button