CinemaGeneralLatest NewsNEWSTollywood

മകളുടെ വെബ്‌സീരിസിലൂടെ ഡിജിറ്റല്‍ മേഖലയിലേക്ക് ചിരഞ്ജീവിയും

കൊരട്ടാല ശിവ ഒരുക്കുന്ന ‘ആചാര്യ’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ ഡിജിറ്റല്‍ രംഗത്തേക്കും എത്തിയിരിക്കുകയാണ് താരം. മകള്‍ സുഷ്മിത കൊനിഡെല്ല ഒരുക്കുന്ന വെബ്‌സീരിസില്‍ താരം വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാനുകള്‍ എല്ലാം ശരിയായി നടക്കുകയാണെങ്കില്‍ ലോക്ഡൗണിന് ശേഷം വെബ് സീരിസില്‍ പ്രവര്‍ത്തിക്കും എന്നാണ് ഒരു അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞു.

എന്നാൽ താന്‍ ഒരുക്കുന്ന വെബ് സീരിസിലേക്ക് നായകനെ തേടുകയാണ് എന്ന് സുഷ്മിത പറഞ്ഞിരുന്നു. മകളുടെ വെബ് സീരിസിലൂടെ തന്നെ ചിരഞ്ജീവി ഡിജിറ്റല്‍ രംഗത്തേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊരട്ടാല ശിവ ഒരുക്കുന്ന ‘ആചാര്യ’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button