BollywoodGeneralLatest News

ഷാരൂഖിന്റെ ഓഫീസ് മുറി 22 കിടക്കകളുള്ള ക്വാറന്റൈന്‍ മേഖല…വീഡിയോ പങ്കുവച്ച് ഗൗരി

കോവിഡ് 19നെ ചെറുക്കാന്‍ മെഡിക്കല്‍ കിറ്റുകള്‍ അടക്കമുള്ള മറ്റ് അവശ്യസാധനങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ട്

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. രാജ്യം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതി ശക്തമായ രീതിയില്‍ നടത്തുകയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ പങ്കാളികള്‍ ആകുകയാണ് ബോളിവുഡ് താരം ഷാരുഖ് ഖാനും ഭാര്യയും. തങ്ങളുടെ നാല് നിലയുള്ള ഓഫീസ് മുറി താരം ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി വിട്ടു നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് മന്നത്തിന് സമീപത്തുള്ള ഓഫീസ് മുറി ക്വാറന്റൈന്‍ മേഖലയാക്കിത്തീര്‍ത്തതെന്ന് കാട്ടിത്തരികയാണ് ഗൌരിഖാന്‍.

ഡിസൈനര്‍ കൂടിയായ ഗൗരിയുടെ നേതൃത്വത്തിലാണ് ഓഫീസ് മുറിയെ ക്വാറന്റൈന്‍ ക്വാര്‍ട്ടേഴ്‌സ് ആക്കിമാറ്റിയത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി 22 കിടക്കകളാണ് തയ്യാറാക്കിയത്. കോവിഡ് 19നെ ചെറുക്കാന്‍ മെഡിക്കല്‍ കിറ്റുകള്‍ അടക്കമുള്ള മറ്റ് അവശ്യസാധനങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button