CinemaGeneralMollywoodNEWS

ഒരു വരി കഥയില്‍ ഞങ്ങള്‍ക്ക് മലയാളത്തില്‍ ഡേറ്റ് തരുന്നത് ഒരേയൊരു നടന്‍: ബോബി സഞ്ജയ്‌ പറയുന്നു

മലയാള സിനിമയില്‍ ഞങ്ങള്‍ എപ്പോള്‍ ചെന്നാലും ഒരു വരി കഥയില്‍ ഞങ്ങള്‍ക്ക് ഡേറ്റ് തരുന്ന ഏക നടനാണ് അദ്ദേഹം

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ബോബി സഞ്ജയ്‌ ടീം. മോഹന്‍ലാല്‍. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്തിട്ടുള്ള ബോബി സഞ്ജയ്‌ ടീം ഒരു വരി കഥയില്‍ തങ്ങള്‍ക്ക് ഡേറ്റ് നല്‍കുന്ന നായക നടനെപ്പറ്റി തുറന്നു സംസാരിക്കുകയാണ്.

‘കുഞ്ചാക്കോ ബോബനെക്കുറിച്ച് പറയുമ്പോള്‍ സൗഹൃദത്തേക്കാള്‍ ഉപരി പറയാനുള്ളത് മലയാള സിനിമയില്‍ ഞങ്ങള്‍ എപ്പോള്‍ ചെന്നാലും ഒരു വരി കഥയില്‍ ഞങ്ങള്‍ക്ക് ഡേറ്റ് തരുന്ന ഏക നടനാണ് അദ്ദേഹം. കാരണം ഒരു സിനിമ തുടങ്ങും മുന്‍പ് ഒരാഴ്ച മുന്‍പൊക്കെയായിരിക്കും ചാക്കോച്ചന്‍ കഥ കേള്‍ക്കുന്നത്. അത്രത്തോളം ഒരു വിശ്വാസം ചാക്കോച്ചന് ഞങ്ങളിലുണ്ട് അതെന്താ എന്ന് അറിയില്ല. ഞങ്ങളുടെ മൂന്ന് സിനിമകളില്‍ ചാക്കോച്ചന്‍ അഭിനയിച്ചു. പതിനേഴ് വര്‍ഷത്തെ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. സഹസംവിധായകനായി ഞാന്‍ വര്‍ക്ക് ചെയ്ത നിറം എന്ന സിനിമ മുതല്‍ ചാക്കോച്ചനെ എനിക്കറിയാം. അന്ന് മുതല്‍ ഇന്ന് വരെ വളരെ സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍.. കുഞ്ചാക്കോ ബോബന്‍ പറയുന്നു. ട്രാഫിക്, ഹൌ ഓള്‍ഡ്‌ ആര്‍ യു, സ്കൂള്‍ ബസ്, തുടങ്ങിയ മൂന്ന്‍ ചിത്രങ്ങളാണ്‌ ബോബി സഞ്ജയ്‌ കുഞ്ചാക്കോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button