GeneralKollywoodLatest News

ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം; സഹായവുമായി നടൻ വിജയ്

ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൌണില്‍ ആയതോടെ ദിവസ ശമ്പളക്കാരായ സാധാരണക്കാര്‍ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ നിർധനരായ ആരാധകർക്ക് സഹായവുമായി നടൻ വിജയ്.

ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ നിർധരരായവരെ കണ്ടെത്തുകയും അവർക്ക് 5000 രൂപ വീതം ധനസഹായം നൽകുന്നുവെന്ന് റിപ്പോർട്ടുകൾ . ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകും.

shortlink

Related Articles

Post Your Comments


Back to top button