GeneralLatest NewsMollywood

പൊന്നാങ്ങളക്കും നാത്തൂനും എല്ലാ നന്മകളുമുണ്ടാകട്ടെ’ ; ആശംസയുമായി സ്നേഹ; ലളിത വിവാഹത്തിന് കൈയടിയുമായി താരങ്ങള്‍

മനോഹരമായൊരു വിവാഹ ജീവിതം നേരുന്നു. എന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചപ്പോള്‍ ആശംസകള്‍ സഹോദരാ എന്നാണ് അജു വര്‍ഗീസിന്റെ പോസ്റ്റ്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി. കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൌണില്‍ ലളിതമായ രീതിയിലാണ് അഞ്ജലിയെ താരം ജീവിതത്തിലേയ്ക്ക് ക്ഷണിച്ചത്. നിരവധി താരങ്ങള്‍ നാടനു വിവാഹാശംസകളുമായി എത്തിയിരിക്കുകയാണ്.

ജീവിതകാലം മുഴുവന്‍ സ്‌നേഹത്തോടെയും സ്‌ന്തോഷത്തോടെയും ജീവിക്കാന്‍ സാധിക്കട്ടെ… എന്നായിരുന്നു സണ്ണി വെയിന്‍ പറഞ്ഞത്. മണികണ്ഠന് വിവാഹമംഗള ആശംസകള്‍ അറിയിക്കുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഗിന്നസ് പക്രു കുറിച്ചു.

മറിമായത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരദമ്പതിമാരായ സ്‌നേഹ ശ്രീകുമാറും ഫേസ്ബുക്കിലൂടെ വധുവരന്മാര്‍ക്ക് ആശംസകളുമായി എത്തി. ‘ഇന്ന് മണിയുടെ വിവാഹം ആണ്. ഈ സാഹചര്യത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണച്ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാനും മണി തീരുമാനിച്ചു. കാണാന്‍ ഏറ്റവും ആഗ്രഹിച്ച ചടങ്ങാണ്, തല്‍ക്കാലം തൃപ്പൂണിത്തുറയില്‍ നടക്കുന്ന വിവാഹത്തിന് തിരുവനന്തപുരത്തിരുന്നു പ്രാര്‍ത്ഥിക്കാനേ നിര്‍വ്വാഹമുള്ളു. പൊന്നാങ്ങളക്കും നാത്തൂനും എല്ലാ നന്മകളുമുണ്ടാകട്ടെ’ എന്നും നടി പറയുന്നു.

മനോഹരമായൊരു വിവാഹ ജീവിതം നേരുന്നു. എന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചപ്പോള്‍ ആശംസകള്‍ സഹോദരാ എന്നാണ് അജു വര്‍ഗീസിന്റെ പോസ്റ്റ്.

വിവാഹ ചെലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എന്ന വാര്‍ത്തയായിരുന്നു പങ്കുവെച്ചു കൊണ്ട് ആശംസ അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു. പ്രിയ മണികണ്ഠാ ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍….. നിങ്ങളെ രണ്ടു പേരെയും കാലം എന്നും ഓര്‍ക്കും. വിവാഹ ചിലവ് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത അങ്ങേയ്ക്ക് ഒരു വലിയ സല്യൂട്ട്. കലാകാരാ അഭിമാനം. എന്നും പറഞ്ഞ് കൊണ്ടാണ് നടന്‍ സന്തോഷ് കീഴാറ്റുര്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. ഇവരെ കൂടാതെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, സുരഭി ലക്ഷ്മി, സൂരജ് തേലക്കാട് തുടങ്ങി ഒരുപാട് താരങ്ങളും ഈ നവദമ്പതിമാര്‍ക്ക് മണികണ്ഠനും അഞ്ജലിയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button