CinemaGeneralLatest NewsMollywoodNEWS

‘മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി’; മോഹൻലാലിനെക്കുറിച്ച് നടൻ ഹരീഷ് പേരടി

എനിക്കുറപ്പുണ്ടായിരുന്നു ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന്

ലോക്ക് ഡൗണ്‍ കാലത്ത് സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുമൊക്കെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുകയാണ് മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിന്റെ ഫോൺ കോൾ തന്നെ തേടിയെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി എന്ന് ഹരീഷ് പേരടി കുറിക്കുന്നു

കുറിപ്പിന്റെ പൂർണരൂപം……………………………………………..

അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി…റെഡ്ചില്ലിസ്,ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ …

പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു…

അതുകൊണ്ട് എനിക്കുറപ്പുണ്ടായിരുന്നു, ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് …എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു…..

shortlink

Related Articles

Post Your Comments


Back to top button