GeneralLatest NewsMollywood

‘ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗത്തിന് മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം’ ഹരീഷ് പേരടി

തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാരും പങ്കാളിയാകണമെന്നും ആറ് ദിവസത്തെ ശമ്ബളം വീതം അഞ്ച് മാസത്തേക്ക് മാറ്റിവയ്‌ക്കണമെന്നുമുള്ള കേരള സര്‍ക്കാറിന്റെ ഉത്തരവ് കത്തിച്ച അദ്ധ്യാപകരെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി. കമ്മട്ടിപാടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ മണികണ്ഠന്‍ ആചാരിക്കും ഭാര്യയ്ക്കും വിവാഹാശംസകള്‍ അറിയിച്ചുകൊണ്ട് പങ്കുവച്ച പോസ്റ്റിലാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

വിവാഹത്തിന് കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളുവെന്ന് ഹരീഷ് പേരടി കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം.തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു…മണികണ്ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്.കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്…ആശംസകള്‍ …കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്…’

shortlink

Related Articles

Post Your Comments


Back to top button