BollywoodCinemaGeneralLatest NewsNEWS

‘അമ്മയ്ക്ക് വട്ടായോ എന്നാവും ബാക്ക് ഗ്രൗണ്ടിലിരിക്കുന്ന കുട്ടികൾ വിചാരിക്കുന്നത് ; വീഡിയോയുമായി നടി സമീറ റെഡ്ഡി

കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും മക്കൾക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി

തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം തിളങ്ങിയ നടിയാണ് സമീറ റെഡ്ഡി. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന താരം സോഷ്യൽ മീഡിയിൽ സജീവമാണ്. കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും മക്കൾക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ ഒരു ക്രേസി വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ലോക്ക്ഡൗൺ മമ്മിയുടെ സെൽഫി ജുഗൽബന്ദി എന്നാണ് വീഡിയോയ്ക്ക് സമീറ പേരു നൽകിയിരിക്കുന്നത്.

 

വീഡിയോയില്‍ സാരിയിലും ടീഷര്‍ട്ടിലുമായി മാറിമാറി പ്രത്യക്ഷപ്പെടുന്ന സമീറയെ ആണ് കാണാന്‍ സാധിക്കുക. അമ്മ ക്രേസി ആണോ എന്നാവും ബാക്ക് ഗ്രൗണ്ടില്‍ എന്റെ കുട്ടികള്‍ ചിന്തിക്കുന്നുണ്ടാവുക എന്നും സമീറ കുറിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button