GeneralLatest NewsNEWS

‘അയാളൊരു മന്ദബുദ്ധിയാണ്, അയാളുടെ വാക്ക് കേട്ട് ആരും അണുനാശിനി എടുത്ത് കുടിക്കരുത് ; ട്രംപിനെതിരെ ഗെയിം ഓഫ് ത്രോണ്‍സ് താരം

സംഭവം വിവാദമായതോടെ ഡോക്ടര്‍മാരും പകര്‍ച്ചവ്യാധി വിദഗ്‍ധരും അടക്കം ട്രംപിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം സോഫി ടര്‍ണര്‍. അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന ട്രംപിന്റെ പ്രസ്താവനയെയാണ് സോഫി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.  ട്രംപ് പറയുന്നത് കേട്ട് ആരും അണുനാശിനി എടുത്ത് കുടിക്കരുതെന്നും അയാളൊരു ഭ്രാന്തനാണെന്നുമായിരുന്നു സോഫിയുടെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു താരം തന്റെ നിലപാട് അറിയിച്ചത്.

 

‘അണുനശീകരണ മരുന്നുകള്‍ കൊറോണയെ തുരത്തുമെങ്കില്‍ കുത്തിവെപ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാല്‍ കൊറോണയെ ഓടിക്കാനാവില്ലേ? കുത്തിവെപ്പ് വഴി ശ്വാസകോശത്തിലേക്ക് ഇവ എത്തിച്ചാല്‍ കൊറോണ തോല്‍ക്കില്ലേ? അങ്ങനെയുണ്ടാവുമോ എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്’ ഇതായിരുന്നു ട്രംപിന്‍റെ പരാമര്‍ശം. എന്നാല്‍ സംഭവം വിവാദമായതോടെ ഡോക്ടര്‍മാരും പകര്‍ച്ചവ്യാധി വിദഗ്‍ധരും അടക്കം ട്രംപിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ തമാശയാണ് ഉദ്ദേശിച്ചതെന്നായിരുന്നു അടുത്ത ദിവസം ട്രംപിന്‍റെ വിശദീകരണം..

ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ലൈസോള്‍ – ഡെറ്റോള്‍ ഉത്പാദകര്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ അണുനാശിനികള്‍ ആരും കുടിക്കരുതെന്നാണ് ലൈസോള്‍ – ഡെറ്റോള്‍ ഉത്പാദകരായ റെക്കിറ്റ് ബെന്‍കിസര്‍ മുന്നറിയിപ്പ് നല്‍കിയത്.

shortlink

Post Your Comments


Back to top button