BollywoodCinemaGeneralLatest NewsNEWS

‘പാവങ്ങൾക്ക് 15000 രൂപ ആട്ടയിൽ ഒളിപ്പിച്ചു നൽകിയ അമീർഖാൻ’;സത്യമിങ്ങനെ

ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാൻ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങൾ മാത്രം

ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങൾക്ക് ആമീർ ഖാൻ ഒരു കിലോ വീതം ആട്ട നൽകി. ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാൻ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങൾ മാത്രം. വീട്ടിലെത്തി കവർ തുറന്നപ്പോൾ അതിൽ 15,000 രൂപ..”. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. ഇതോടെ നിരവധി പേരാണ് നടനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാൽ പ്രചരിക്കുന്നസന്ദേശം പോലെ ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ല, ഇത് വെറും ഒരു വ്യാജപ്രചാരണം മാത്രമാണെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന്‍ എന്ന യുവാവിന്റെ ടിക് ടോക് വിഡിയോയില്‍ നിന്നാണ് ഇത്തരമൊരു പ്രചരണത്തിന്റെ ഉറവിടം. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വിഡിയോ സഹിതം ഇയാള്‍ പങ്കുവച്ചിരുന്നു.

വിഡിയോയിൽ യുവാവ് പറയുന്നതിങ്ങനെ:

‘ഒരാള്‍ രാത്രിയില്‍ ഹിന്ദുക്കളും മുസ്​ലിങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതമാണ് നല്‍കുകയെന്ന് വ്യക്തമാക്കി. ആരാണ് രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി പോയി നില്‍ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ കണ്ടു. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.’ ഇതാണ് വിഡിയോയിൽ യുവാവ് പറയുന്നത്. ഇതാണ് പിന്നീട് ആമിർ ഖാന്റെ പേരിൽ പ്രചരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button