CinemaGeneralLatest NewsMollywoodNEWS

‘വീട്ടിലെത്തിയ കുഞ്ഞ് അതിഥി’; പാമ്പിനെ കൈവെളളയില്‍ എടുത്തുനില്‍ക്കുന്ന ചിത്രവുമായി നടി പ്രവീണ

ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ചെറിയ ഒരു പാമ്പിനെ കാണുന്നതെന്ന് പറഞ്ഞ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലും നടി ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

ബിഗ് സ്ക്രീൻ – മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രവീണ. വളരെ ചെറുപത്തിൽ തന്നെ അഭിനയ രംഗത്തെത്തിയ താരം നായികയായും സഹനടിയായുമൊക്കെ സിനിമയിൽ തിളങ്ങിയിരുന്നു. ഇപ്പോഴിതാ താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘എന്‍റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥി, ബേബി കോബ്ര’ എന്ന് പറഞ്ഞ് ഒരു കുഞ്ഞൻ പാമ്പിനെ കൈവെള്ളയിൽ എടുത്തുനിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ചെറിയ ഒരു പാമ്പിനെ കാണുന്നതു

A post shared by Praveena Lalithabhai (@praveenalalithabhai) on

നിരവധി പേരാണ് പ്രവീണയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇനി വാവ സുരേഷ് വീട്ടിലിരിക്കേണ്ടി വരുമോ, മോളെ സൂക്ഷിക്കണേ, അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ എന്നിങ്ങനെയാണ് പ്രവീണയുടെ ചിത്രത്തിന് കമന്റുകള്‍ വന്നിരിക്കുന്നത്.

ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ചെറിയ ഒരു പാമ്പിനെ കാണുന്നതെന്ന് പറഞ്ഞ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലും നടി ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button