GeneralLatest NewsMollywood

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാര്‍വതി അഭിനയ രം​ഗത്ത് തുടരുകയുള്ളൂ!! വ്യാജ പോസ്റ്റിനെതിരെ മാലാ പാര്‍വതി

സംഘടിതമായ സൈബര്‍ ഭീഷണിയുടെ ഭാ​ഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നതെന്നാണ് കരുതുന്നതെന്നും മാലാ പാര്‍വതി

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിമാരില്‍ ഒരാളാണ് മാലാ പാര്‍വതി. സാമൂഹികമായ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുന്ന മാലാ പാര്‍വതിയുടെ പേരില്‍ ഒരു പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാര്‍വതി അഭിനയ രം​ഗത്ത് തുടരുകയുള്ളൂ’ എന്ന തരത്തിലുള്ള പോസ്റ്റാണ് യുവത എന്ന ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ താരം രംഗത്ത്

യുവത എന്ന ഫേസ്ബുക്ക് പേജില്‍ തനിക്കെതിരെ വന്ന വ്യാജ പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മാലാ പാര്‍വതി. താന്‍ ഒരിക്കലും ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും സംഘടിതമായ സൈബര്‍ ഭീഷണിയുടെ ഭാ​ഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നതെന്നാണ് കരുതുന്നതെന്നും മാലാ പാര്‍വതിപറഞ്ഞു.

‘ഇന്ന് വൈകുന്നേരത്തോടെയാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരത്തിലൊരു പരാമര്‍ശം ഒരിക്കലും ഞാന്‍ നടത്തിയിട്ടില്ല. ഇതൊരു സംഘടിതമായ സൈബര്‍ ഭീഷണിയാണെന്നാണ് കരുതുന്നത്. വിഷയാധിഷ്ഠിതമായി സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രീതിയില്‍ അല്ലെങ്കില്‍, സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇടുന്നുണ്ടാകും. ചിലപ്പോള്‍ അതല്ലാതുള്ളവയും ഉണ്ടാകും. വിഷയാധിഷ്ഠിതമായാണ് പലപ്പോഴും പ്രതികരിക്കുക. പക്ഷേ യുവതയില്‍ വന്നതു പോലത്തെ പോസ്റ്റുകള്‍ പൂര്‍ണ്ണമായും തെറ്റദ്ധരിപ്പിക്കപ്പെടുന്നതാണ്,’മാലാ പാര്‍വതി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button