CinemaGeneralLatest NewsMollywoodNEWS

‘ഒരു സാങ്കൽപ്പിക മൂവി ഹൗസിൽ പോലും സ്ത്രീയുടെ സ്ഥാനം അടുക്കളയിൽ’ ; ആരാധകൻ തയ്യാറാക്കിയ പോസ്റ്ററിനെതിരെ നടി മാളവിക മോഹനൻ

നടൻമാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാ​ഗ്യരാജ്, സംധായകൻ ലോകേഷ് കനകരാജ്, മാളവിക എന്നിവരെ ഉൾപ്പെടുത്തിയാണ് ആരാധകൻ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഒരു സാങ്കൽപ്പിക ക്വാറന്റീൻ വീട് ഒരുക്കിയിരിക്കുകയാണ് ആരാധകൻ. നടൻമാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാ​ഗ്യരാജ്, സംധായകൻ ലോകേഷ് കനകരാജ്, മാളവിക എന്നിവരെ ഉൾപ്പെടുത്തിയാണ് ആരാധകൻ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ പോസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.

പോസ്റ്ററിൽ പുരുഷൻമാർ പാട്ടുകേൾക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മാളവിക പാചകത്തിലാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക ഇങ്ങനെക്കുറിച്ചു. ”ഒരു സാങ്കൽപ്പിക മൂവി ഹൗസിൽ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിം​ഗഭേദം എന്നില്ലാതാകും-മാളവിക ട്വിറ്ററിൽ കുറിച്ചു.”

shortlink

Related Articles

Post Your Comments


Back to top button