CinemaGeneralKollywoodLatest NewsNEWS

ഇളയ ദളപതി നൽകിയ പണം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കന്ന അജിത് ആരാധകന് നൽകി വിജയ് ആരാധകന്‍

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആരാധകർക്കായി വിജയ് ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ ഇട്ട് നൽകിയിരുന്നു

കോവിഡ് ദുരിതാശ്വാസത്തിന് താരങ്ങൾ നൽകിയ പണത്തെ കുറിച്ചുള്ള വാദം കൊലപാതകത്തിൽ കലാശിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. തമിഴ്നാട്ടിൽ നടന്ന ഈ ദാരുണ സംഭവം താരങ്ങളെയും നിരാശരാക്കിയിരുന്നു. രജനികാന്ത് ആണോ വിജയ് ആണോ കൂടുതൽ സംഭാവന നൽകിയത് എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇപ്പോഴിതാ ഇളയ ദളപതി അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയ പണം കൊണ്ട് അജിത്ത് ആരാധകനെ സഹായിക്കുന്ന വിജയ് ആരാധകന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

മധുരെെയിലുള്ള ​നാ​ഗരാജ് എന്ന ആരാധകനാണ് കഥയിലെ നായകൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആരാധകർക്കായി വിജയ് ബാങ്ക് അക്കൗണ്ടിലിട്ട് നൽകിയ 5000 രൂപ കാലുകൾ തളർന്ന ശശികുമാർ എന്ന അജിത്ത് ആരാധകന് നൽകിയാണ് ​നാ​ഗരാജ് മാതൃകയായത്.

‘എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ അതിനേക്കാൾ മോശം സാഹചര്യത്തിലാണ് ശശികുമാർ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പണം ഞാൻ അദ്ദേഹത്തിന് നൽകുന്നു’- നാ​ഗരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button