CinemaGeneralMollywoodNEWS

ആ റോള്‍ ചെയ്യാന്‍ ഈ മഹാനേ കഴിയൂ: സൂപ്പര്‍ ഹിറ്റ് സിനിമയെക്കുറിച്ച് അംബിക

സാഗര്‍ എന്ന കഥാപാത്രം വേറെ ആരെങ്കിലും ചെയ്തിരുന്നാല്‍? എന്നൊരു ചോദ്യം ഒരാളുടെ മനസ്സിലും ഉണ്ടാകാനിടയില്ല

മോഹന്‍ലാലിന്‍റെ നിരവധി ചിത്രങ്ങളില്‍ അംബിക നായിക വേഷം ചെയ്തിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനൊപ്പം അംബിക അഭിനയിച്ചതില്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം വരുന്ന ചിത്രം ‘ഇരുപതാം നൂറ്റാണ്ട്’ ആണ്. സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിനോടൊപ്പം അശ്വതി വര്‍മ്മ എന്ന കഥാപാത്രതിനും ചിത്രത്തില്‍ കൃത്യമായ സ്ക്രീന്‍ സ്പേസ് ഉണ്ടായിരുന്നു. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അംബിക.

ഞാനും ലാലേട്ടനുമായുള്ള ആ ചിത്രത്തിലെ ലിഫ്റ്റിലെ സീനാണ് ആളുകള്‍ക്ക് ഏറെ ഇഷ്ടം. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ കഥാനായകന്‍ എന്ന് പറയുന്നത് അതിന്റെ സ്റ്റോറി തന്നെയാണ്. സാഗര്‍ എന്ന കഥാപാത്രം വേറെ ആരെങ്കിലും ചെയ്തിരുന്നാല്‍? എന്നൊരു ചോദ്യം ഒരാളുടെ മനസ്സിലും ഉണ്ടാകാനിടയില്ല. ‘സാഗര്‍ ഏലിയാസ്‌ ജാക്കി’ എന്ന് പറയുന്ന കഥാപാത്രം ലാലേട്ടനാണെങ്കിലേ അത് ശരിയാകൂ. ലാലേട്ടന്‍ ആയതുകൊണ്ടാണ് അത് ശരിയായത്. എല്ലാം കൂടി ഒത്തുചേര്‍ന്ന ഒരു സിനിമ അതായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. അംബിക പറയുന്നു.

1987-ല്‍ കെ മധു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എസ്എന്‍ സ്വാമിയായിരുന്നു. അന്നത്തെ മലയാള സിനിമയിലെ ട്രെന്‍ഡ് ചിത്രമായി ‘ഇരുപതാം നൂറ്റാണ്ട്’ മാറുകയും ബോക്സ് ഓഫീസില്‍ ചിത്രം ചരിത്ര വിജയം നേടുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button