CinemaGeneralKollywoodLatest NewsNEWS

പ്രതിഷേധത്തിന് ഫലം കണ്ടു; പാചകത്തിൽ നിന്നും പുസ്തകം വായിക്കുന്ന മാളവികയായി പുതിയ പോസ്റ്റർ

മാളവികയുടെ വിമർശനം ആരാധകരും ഏറ്റെടുത്തതോടെയാണ് പോസ്റ്ററിൽ ചില ഭേദ​ഗതികൾ വരുത്തിയിരിക്കുന്നത്

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. കഴിഞ്ഞ ദിവസം ചിത്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സാങ്കൽപ്പിക ക്വാറന്റീൻ വീട് ആരാധകൻ ഒരുക്കിയിരുന്നു. എന്നാൽ ആ പോസ്റ്ററിനെതിരെ വിമർശനവുമായി ചിത്രത്തിലെ നായിക മാളവിക മോഹനൻ രം​ഗത്തെത്തിയിരുന്നു.

ചിത്രത്തിലെ നടൻമാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാ​ഗ്യരാജ്, സംധായകൻ ലോകേഷ് കനകരാജ്, എന്നീ പുരുഷൻമാർ പാട്ടുകേൾക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മാളവിക പാചകത്തിലാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക ”ഒരു സാങ്കൽപ്പിക മൂവി ഹൗസിൽ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിം​ഗഭേദം എന്നില്ലാതാകും- എന്ന് കുറിച്ചു.

 

മാളവികയുടെ വിമർശനം ആരാധകരും ഏറ്റെടുത്തതോടെയാണ് പോസ്റ്ററിൽ ചില ഭേദ​ഗതികൾ വരുത്തിയിരിക്കുന്നത്. പാചകം ചെയ്യുന്ന മാളവികയ്ക്ക് പകരം പുസ്തകം വായിക്കുന്ന മാളവികയാണ് പുതിയ പോസ്റ്ററിലുള്ളത്. പുതിയ പോസ്റ്റർ തനിക്ക് ഇഷ്ടമായെന്നും താൻ വായന ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണെന്ന് എങ്ങിനെ മനസ്സിലായെന്നും മാളവിക കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button