GeneralLatest NewsMollywood

‘നടന്‍മാരോട് യാചിക്കേണ്ട അവസ്ഥ’; തന്നെ നിരസിച്ച നായകന്മാരെക്കുറിച്ചു പ്രിയദര്‍ശന്‍

ഞാന്‍ ഔട്ട്‌ഡേറ്റഡ് ആയ സംവിധായകനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും. അഞ്ച് വര്‍ഷമായി ഹിന്ദി സിനിമാ രംഗത്തില്ലല്ലോ

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍- പ്രിയന്‍ കൂട്ടുകെട്ടില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡിലും വിജയക്കൊടിപാരിച്ച ഈ സംവിധായകന്‍ ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിനായി സമീപിച്ച ചില നടന്മാര്‍ നിരസിച്ചതായി വെളിപ്പെടുത്തുന്നു

‘ഹംഗാമ 2’വിനായി സമീപച്ചപ്പോള്‍ പല മുന്‍നിര ബോളിവുഡ് നടന്‍മാരും നിരസിച്ചതായാണ് പ്രിയദര്‍ശന്റെ തുറന്നു പറച്ചില്‍. ചിത്രത്തിനായി ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍ എന്നിവരെ സമീപിച്ചിരുന്നതായും അവരെല്ലാം നിരസിച്ചതായി പ്രിയദര്‍ശന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.

“നേരിട്ട് എത്തിയില്ലെങ്കിലും ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരോട് എന്റെ ആശയം വിവരിച്ചു. അവരെല്ലാം നിരസിച്ചു. നടന്‍ മീസാനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഔട്ട്‌ഡേറ്റഡ് ആയ സംവിധായകനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും. അഞ്ച് വര്‍ഷമായി ഹിന്ദി സിനിമാ രംഗത്തില്ലല്ലോ” പ്രിയദര്‍ശന്‍ പങ്കുവച്ചു.

“അവര്‍ ഒട്ടും താത്പര്യം കാണിച്ചില്ല. മുഖത്ത് നോക്കി പറഞ്ഞില്ല. നടന്‍മാരോട് യാചിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നെ വിശ്വസിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യം. സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് കുറേ തവണ നിര്‍ബന്ധിക്കുകയാണെങ്കില്‍ അവര്‍ ബഹുമാനത്തോടെ ഒരു കോഫി ഓഫര്‍ ചെയ്യും നിങ്ങളെ ഒഴിവാക്കും. അവര്‍ നിങ്ങളെ വിശ്വസിക്കാത്തതിനാലാവാം ഇങ്ങനെ” എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close