GeneralKollywoodLatest News

ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്ബോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടില്‍; മതമല്ല മനുഷ്യത്വമാണ് പ്രധാനമെന്നു സൂര്യ

സ്‌കൂളുകളെയും ആശുപത്രികളെയും ക്ഷേത്രങ്ങളായി കാണണമെന്നാണ് ജ്യോതിക ഉദ്ദേശിച്ചത്. എന്നാല്‍, ചിലര്‍ അതിനെ ദുഷ്ടലാക്കോടെ സമീപിച്ചു.

കഴിഞ്ഞ ദിവസം നടി ജ്യോതിക ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്ബോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണെന്നു പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. തഞ്ചാവൂരില്‍ ഷൂട്ടിംഗിനെത്തിയപ്പോള്‍ കണ്ട കാഴ്ചയാണ് ഈ പ്രസംഗത്തിനു പിന്നില്‍. എന്നാല്‍ താരത്തിനു നേരെ വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ജ്യോതികയെ പിന്തുണച്ച്‌ ഭര്‍ത്താവും നടനുമായ സൂര്യ രംഗത്ത്.

ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതു പോലെ ആശുപത്രികളും സ്‌കൂളുകളും പരിപാലിക്കണമെന്ന് ജ്യോതിക പറഞ്ഞത് പലരെയും അസ്വസ്ഥരാക്കി അതിനെ കുറ്റകൃതൃമായാണ് കണക്കാക്കുന്നതെന്ന് സൂര്യ ട്വിറ്ററില്‍ കുറിച്ചു.

മതമല്ല, മനുഷ്യത്വമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ”സ്‌കൂളുകളെയും ആശുപത്രികളെയും ക്ഷേത്രങ്ങളായി കാണണമെന്നാണ് ജ്യോതിക ഉദ്ദേശിച്ചത്. എന്നാല്‍, ചിലര്‍ അതിനെ ദുഷ്ടലാക്കോടെ സമീപിച്ചു. വിവേകാനന്ദനെ പോലെയുള്ള ഒട്ടേറെ തത്ത്വചിന്തകര്‍ പറഞ്ഞിട്ടുള്ള ചിന്തയാണത്. എല്ലാ മതങ്ങളും സ്‌കൂളുകളെയും ആശുപത്രികളെയും ദൈവത്തിന്റെ ഇടമായാണ് കരുതുന്നത്. മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനം. അതാണ് നമുക്ക് പൂര്‍വികര്‍ പറഞ്ഞു തന്നിട്ടുള്ളത്. നമ്മുടെ മക്കള്‍ക്ക് നാം കൈമാറേണ്ടത് അതു തന്നെയാണെന്നും” സൂര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button