BollywoodCinemaGeneralLatest NewsNEWS

താങ്കളോടൊപ്പം ഒരു വേദി പങ്കിടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് ; നടൻ ഇർഫാൻ ഖാനെ അനുസ്മരിച്ച് മമ്മൂട്ടി

വൻ കുടലിലെ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്

ഇന്ത്യൻ ചലച്ചിത്രലോകത്തെ എക്കാലത്തെയും മികച്ച നടൻമാരില്‍ ഒരാളായ ഇര്‍ഫാൻ ഖാൻ വിടപറഞ്ഞിരിക്കുന്നു. വൻ കുടലിലെ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിരവധി പേരാണ്  നടനെ അനുസ്മരിച്ച് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയും താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തിയിരിക്കുകയാണ്.

“സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്നേഹിച്ച മികച്ച നടൻ. ഒരു പരിപാടിയുടെ ഭാ​ഗമായി ഒന്നിച്ച് വേദി പങ്കിടാൻ സാധിച്ചതിന്റെ സന്തോഷമുണ്ട്. അന്ന് ഞങ്ങൾ പങ്കുവച്ച സംഭാഷണവും സൗഹാർദ്ദവും ഞാൻ ഓർക്കുന്നു”- മമ്മൂട്ടി കുറിച്ചു.

താരപരിവേഷം അണിയാതെ പൂര്‍ണതയുടെയും മികവിന്റെയും വേറിട്ട മുഖമായിരുന്നു ഇര്‍ഫാന്‍. ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച ഇര്‍ഫാന്‍ ഖാന്‍ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button