CinemaGeneralLatest NewsMollywoodNEWS

‘നർത്തകർക്ക് പറക്കാൻ ചിറകുകൾ എന്തിന്?’; ലോകനൃത്തദിനത്തിൽ മഞ്ജു വാര്യർ

ഒരു ഫീനിക്സ് പക്ഷിയെ പോലെ വായുവിലേക്ക് പറന്നുയരുന്ന പോസിലാണ് മഞ്ജുവിനെ ചിത്രത്തിൽ കാണാനാവുക

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് മഞ്ജുവാര്യർ അറിയപ്പെടുന്നത്.
പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും എത്താറുള്ളത്. അഭിനയം പോലെ തന്നെ നൃത്ത രംഗത്തും തന്റേതായ വ്യക്തി മുദ്രപതിപ്പിക്കാൻ മഞ്ജുവാര്യർക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോക നൃത്ത ദിനത്തിൽ ഒരു ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ കവർന്നിരിക്കുകയാണ് മഞ്ജു.

 

 

View this post on Instagram

 

Dancers don’t need wings to fly! ? @madhuwariar #worlddanceday

A post shared by Manju Warrier (@manju.warrier) on

ഒരു ഫീനിക്സ് പക്ഷിയെ പോലെ വായുവിലേക്ക് പറന്നുയരുന്ന പോസിലാണ് മഞ്ജുവിനെ ചിത്രത്തിൽ കാണാനാവുക. ‘നർത്തകർക്ക് പറക്കാൻ ചിറകുകൾ ആവശ്യമില്ല’ ചിറകിന്റെ ആവശ്യമില്ല എന്ന കുറിപ്പോടെയാണ് ഇൻസ്റ്റാ​ഗ്രാമിൽ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ ദിനങ്ങളിലും തന്റെ നൃത്ത പരിശീലനത്തിനായി മഞ്ജു സമയം കണ്ടെത്താറുണ്ട്.  വീടിനുള്ളിലും ടെറസിലുമൊക്കെയായി പരിശീലനം നടത്തുന്ന വീഡിയോകൾ മഞ്ജു വാര്യർ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button