CinemaGeneralMollywoodNEWS

ജയന്‍റെ മരണത്തോടെ സുകുമാരന്‍ ഹീറോ രണ്ടാം നായകനായി വിളിപ്പിച്ചത് ഇന്നത്തെ സൂപ്പര്‍ താരത്തെയും അന്നത്തെ പുതുമുഖത്തെയും!

ആ സിനിമയില്‍ തന്നെ സുകുമാരന്‍ ചെയ്യേണ്ട വേഷം അന്ന് 'മേള' എന്ന സിനിമയില്‍ അഭിനയിച്ചു ശ്രദ്ധിക്കപ്പെട്ട സജിന്‍ എന്ന് പേരില്‍ അറിയപ്പെട്ട നടന് നല്‍കി

ഒരുകാലത്ത് ജയന്‍ എന്ന ഇതിഹാസ താരം മലയാള സിനിമയില്‍ ആഘോഷിക്കപ്പെടുകയായിരുന്നു. താരമൂല്യത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴാണ് ജയന്‍ ജീവിതത്തില്‍ നിന്ന് പിടിവിട്ട് മരണത്തിലേക്ക് ഇറങ്ങിയത്. ജയനെ ഹീറോയാക്കി മലയാള സിനിമയുടെ കച്ചവടം വളര്‍ത്തുമ്പോള്‍ ആ നടന്റെ വേര്‍പാടില്‍ വിറങ്ങലിച്ചത് വലിയൊരു ആരാധകവൃന്ദമായിരുന്നു. കോളിളക്കത്തിന് ശേഷം ജയന് വേണ്ടി കാത്തിരുന്നത് രണ്ട് വലിയ പ്രോജക്റ്റുകളായിരുന്നു.

ഐവി ശശി സംവിധാനം ചെയ്ത ‘തുഷാര’വും, പിജി വിശ്വംഭരന്റെ ‘സ്ഫോടന’വും. ജയന്റെ താരമൂല്യത്തില്‍ തെളിയാനിരുന്ന ഈ വമ്പന്‍ പ്രോജക്റ്റുകള്‍ ജയന്റെ അസാന്നിധ്യത്തില്‍ മറ്റു താരങ്ങളിലേക്ക് കൈമാറി. തുഷാരത്തില്‍ ജയന് പകരം രതീഷ്‌ അഭിനയിച്ചപ്പോള്‍ സ്ഫോടനത്തില്‍ ജയന്‍ ചെയ്യേണ്ടിയിരുന്ന റോള്‍ സുകുമാരനിലേക്ക് വന്നു. ആ സിനിമയില്‍ തന്നെ സുകുമാരന്‍ ചെയ്യേണ്ട വേഷം അന്ന് ‘മേള’ എന്ന സിനിമയില്‍ അഭിനയിച്ചു ശ്രദ്ധിക്കപ്പെട്ട സജിന്‍ എന്ന് പേരില്‍ അറിയപ്പെട്ട നടന് നല്‍കി. മലയാളത്തിന്റെ സൂപ്പര്‍ താരമായി പിന്നീട് വളര്‍ന്ന മമ്മൂട്ടിയായിരുന്നു അന്നത്തെ ആ പുതുമുഖ താരം സജിന്‍. മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് സജിന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.പിജി വിശ്വംഭരന്‍ സംവിധാനം ചെയ്തു 1981-ല്‍ പുറത്തിറങ്ങിയ ‘സ്ഫോടനം’ മമ്മൂട്ടി എന്ന നടനെ സ്ഫുടം ചെയ്തു എടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button