Latest NewsMollywoodMovie GossipsNEWS

മലയാളികളുടെ പ്രിയ താരം അന്നക്കൊപ്പം കെട്ടിപിടിച്ചും ചേര്‍ന്നിരുന്നും നില്‍ക്കുന്ന ആ ചെറുപ്പക്കാരന്‍ ആരെന്നന്വേഷിച്ച് സോഷ്യല്‍ മീഡിയ ; ആറ് വര്‍ഷമായി തന്നോടൊപ്പമുള്ള ആ ആളെ കുറിച്ച് താരം പറയുന്നതിങ്ങനെ

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ സിനിമയിലൂടെ തന്നെ ആരാധകരെ നേടിയെടുത്ത മലയാളികളുടെ പ്രിയനടി അന്നബെന്നിനൊപ്പമുള്ള ഒരു സുന്ദര ചെറുപ്പക്കാരനു പിന്നാലെയാണ് സോഷ്യല്‍മീഡിയ. താരത്തിനൊപ്പം കെട്ടിപിടിച്ചും ചേര്‍ന്നിരുന്നും നില്‍ക്കുന്ന നിരവധി ഫോട്ടോകളാണ് അന്ന തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ആരാധകര്‍ പെട്ടെന്ന് കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു. എന്നാല്‍, ഇത് എന്റെ സഹോദരനാണെന്നാണ് അന്നബെന്‍ തന്നെ പറയുന്നത്.

എന്നാല്‍ അവിടെ.ും കൊണ്ട് തീര്‍ന്നില്ല ആരാധകരുടെ സംശയം. അന്നയ്ക്ക് ഒരു സഹോദരിയല്ലേ ഉള്ളൂ, പിന്നെ ഇത് ഏതാണ് ഈ സഹോദരന്‍ എന്ന ചോദ്യമാണ് പിന്നീട് ഉയര്‍ന്നത്. അതേ കുറിച്ചും അന്നയ്ക്ക് വ്യക്തമായ മറുപടി ഉണ്ട്. ഒരു സഹോദരനെ കിട്ടിയിരുന്നെങ്കിലെന്ന് എല്ലാവരും ആഗ്രഹിക്കും, അതുപോലെയൊരു സഹോദരനെ തനിക്കുമുണ്ടെന്നും അതും ട്വിന്‍ സഹോദരനാണ് അവനെന്നും അന്ന പറയുന്നു.

കുടുംബക്കാരുടെ പാര്‍ട്ടിക്കിടെയാണ് ഇവനെ അന്ന പരിചയപ്പെടുന്നത്. ഇപ്പോള്‍ ആറ് വര്‍ഷമായി തന്റെ കുടുംബത്തിലെ അംഗത്തെ പോലെ അവനുണ്ടെന്നും കൂടാതെ തന്റെ കുടുംബം ഇപ്പോള്‍ അവനില്ലാതെ പൂര്‍ണത വരില്ലെന്നുള്ള അവസ്ഥയാണ്. ഇന്നവന്റെ പിറന്നാള്‍ ആണെന്നും നല്ലൊരു പിറന്നാള്‍ ആശംസ നേരുന്നുവെന്നും എപ്പോഴും ആ ചിരി അവിടത്തന്നെ ഉണ്ടാകട്ടെയെന്നും അന്നബെന്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button