KollywoodLatest NewsNEWS

കുട്ടികാല ചിത്രങ്ങള്‍ പങ്കുവച്ച് താരം ; അമ്മയും മകളും ഒരുപോലെ ; താരത്തിന്റെയും താരപുത്രിയേയും ഏറ്റെടുത്ത് സിനിമ ലോകം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചലഞ്ചായി മാറിയിരിക്കുകയാണ് കുട്ടി കാല ചിത്രങ്ങള്‍ പങ്കുവക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല തമിഴ് സിനിമ ലോകത്തും ചര്‍ച്ചയാകുകയാണ് ഒരു താരത്തിന്റെയും താരപുത്രിയുടെയും കുട്ടികാല ചിത്രങ്ങള്‍. തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായി അരങ്ങേറ്റം കുറിച്ച നടി മീനയുടെയും വിജയ് ചിത്രം തെറിയില്‍ ബാലതാരമായി തന്നെ അരങ്ങേറ്റം കുറിച്ച മീനയുടെ മകള്‍ നൈനികയുടെയും ചിത്രമാണ് വൈറലാകുന്നത്. അമ്മയെയും മകളെയും കാണാന്‍ ഒരു പോലിരിക്കുന്നു എന്നതാണ് ചിത്രം ഇത്രയേറെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം.

https://www.instagram.com/p/B_fTicGBM3P/

കാഴ്ചയിലും രൂപത്തിലുമെല്ലാം കുഞ്ഞു മീനയെ ഓര്‍മ്മിപ്പിക്കുകയാണ് നൈനിക. മീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റി കഴിഞ്ഞു. ലൈക്ക് മദര്‍ ലൈക്ക് ഡോട്ടര്‍ എന്നാണ് ചിത്രത്തിന് മീന ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. തമിഴ് സിനിമ ലോകത്തു നിന്നും ഖുശ്ബു അടക്കം നിരവധി പേര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button