CinemaGeneralMollywoodNEWS

മമ്മൂട്ടിയുടെ സിനിമയേക്കാള്‍ ആവശ്യം മോഹൻലാൽ സിനിമയ്ക്ക്: പക്ഷേ ചരിത്രം കുറിച്ചത് മമ്മൂട്ടി ചിത്രം!

പക്ഷേ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ന്യൂഡൽഹി വമ്പൻ ഹിറ്റിലേക്ക് പോകുകയും

മമ്മുട്ടിയുടെയും മോഹൻലാലിന്റെയും ഒരേ സമയ സിനിമാ റിലീസുകൾ എപ്പോഴും വിതരണക്കാരെ ഉൾപ്പെടയുള്ളവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരേ സമയം താരമൂല്യം നിലനിർത്തി കൊണ്ട് പോയ ഇരുവരുടെയും ചിത്രങ്ങൾ ഒന്നിച്ചെത്തുമ്പോൾ ആരുടെ ചിത്രം സ്വന്തമാക്കണം എന്ന ചിന്തയിൽ തിയേറ്റർ ഉടമകളും നിരവധി തവണ ആശയ കുഴപ്പത്തിലായിട്ടുണ്ട്.

മമ്മൂട്ടി – ജോഷി – ഡെന്നീസ് ജോസഫിന്റെ ‘ന്യൂഡൽഹി’യും, മോഹൻലാൽ തമ്പി കണ്ണന്താനം ഡെന്നീസ് ജോസഫിന്റെ ‘ഭൂമിയിലെ രാജാക്കൻമാരും’ ഒരുമിച്ച് റിലീസിനെത്തിയപ്പോൾ മോഹൻലാൽ ചിത്രത്തിനായിരുന്നു ഡിമാന്റ്. ന്യൂഡൽഹിക്ക് മുൻപേയുള്ള മമ്മൂട്ടി ചിത്രങ്ങൾ പരാജയത്തിലേക്ക് പോയതാണ് അതിന്റെ പ്രധാന കാരണം. രാജാവിന്റെ മകന് ശേഷം വരുന്ന മോഹൻലാൽ – തമ്പി കണ്ണന്താനം ടീമിന്റെ ചിത്രമെന്ന നിലയിൽ ആ സിനിമ കിട്ടാനായിരുന്നു തിയേറ്റർ ഉടമകളും കൂടുതല്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പക്ഷേ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ‘ന്യൂഡൽഹി’ വമ്പൻ ഹിറ്റിലേക്ക് പോകുകയും ‘ഭൂമിയിലെ രാജക്കന്മാർ’ മോശമല്ലാത്ത വിജയം നേടിയെടുക്കുകയുമാണ് ചെയ്തത്. ‘ന്യൂഡൽഹി’യ്ക്ക് മുകളിൽ കളക്റ്റ് ചെയ്യുന്ന ചിത്രമായി ‘ഭൂമിയിലെ രാജക്കന്മാർ’ മാറുമെന്ന തോന്നൽ തിരുത്തി കൊണ്ടായിരുന്നു ന്യൂഡൽഹി എന്ന ചിത്രത്തിന്റെ സുവർണ വിജയം.

shortlink

Related Articles

Post Your Comments


Back to top button