Indian CinemaLatest NewsNEWS

അദ്ദേഹത്തിന് എന്നെ പേര് പറഞ്ഞ് വിളിക്കാന്‍ ആകില്ല എന്ന് പറയുമായിരുന്നു ; അതിനു കാരണവുമുണ്ടായിരുന്നു ; ഋഷി കപൂറുമായുള്ള അനുഭവം പങ്കുവച്ച് പൃഥ്വിരാജ്

അദ്ദേഹത്തിനൊപ്പം ഔറംഗസേബ് എന്ന സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ആദരവാണ്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിച്ച സമയത്തിന് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും

ചലച്ചിത്ര ലോകം ഞെട്ടിച്ച് ഇര്‍ഫാന്‍ ഖാന് പിന്നാലെ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഇതിഹാസ നടനായ ഋഷി കപൂറും അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഋഷി കപൂറിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് രംഗത്തെത്തി.

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നഷ്ടത്തിന്റെ ആഴ്ചയാണ് ഇത്. അദ്ദേഹത്തിനൊപ്പം ഔറംഗസേബ് എന്ന സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ആദരവാണ്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിച്ച സമയത്തിന് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. അദ്ദേഹത്തിന് എന്നെ പേര് പറഞ്ഞ് വിളിക്കാന്‍ ആകില്ല എന്ന് പറയുമായിരുന്നു. അതിന് കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ അച്ഛന്റെ പേരും പൃഥ്വിരാജ് എന്നായതിനാലാണ്. അദ്ദേഹത്തെ ഞാന്‍ മിസ് ചെയ്യുമെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button