BollywoodGeneralLatest News

നിനക്ക് വലിയ സൗന്ദര്യമൊന്നുമില്ല!! സംവിധായകന്‍ പറഞ്ഞതിനെക്കുറിച്ച് നടി

സംവിധായകന്റെ വാക്കുകള്‍ വളരെ കൂളായാണ് കേട്ടതെന്നും ഓഫീസില്‍ നിന്നിറങ്ങി മടങ്ങി പോകുമ്പോള്‍ കാര്‍ നിര്‍ത്തി കരയുകയായിരുന്നു

ബോളിവുഡില്‍ വിജയക്കൊടി പാരിച്ച നടിയാണ് അനുഷ്‌ക്ക ശര്‍മ്മ. ഇന്ന് 32ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ഷാരൂഖ് ഖാന്‍ നായകനായ ‘റബ്ബ് നേ ബനാ ദി ജോഡി’ എന്ന ചിത്രത്തിലൂടെ അഭിന്യരംഗത്തെയ്ക്ക് എത്തിയ നടി ആദ്യ സിനിമക്കായി സംവിധായകന്‍ ആദിത്യ ചോപ്രയെ കണ്ട കാര്യങ്ങള്‍ ഒരു ഷോയില്‍ പങ്കുവ അച്ചു.

“എനിക്ക് നിന്റെ ടാലന്റില്‍ വിശ്വാസമുണ്ട്. അത്ര വലിയ സൗന്ദര്യമില്ലെങ്കിലും നല്ല ടാലന്റുണ്ട്. നിനക്ക് വലിയ സൗന്ദര്യമൊന്നുമില്ല. അതിനാല്‍ നന്നായി പരിശ്രമിക്കണം.” എന്ന് സംവിധായകന്‍ പറഞ്ഞു എന്നാണ് അനുഷ്‌ക്ക പറഞ്ഞത്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ സംവിധായകന്റെ വാക്കുകള്‍ വളരെ കൂളായാണ് കേട്ടതെന്നും ഓഫീസില്‍ നിന്നിറങ്ങി മടങ്ങി പോകുമ്പോള്‍ കാര്‍ നിര്‍ത്തി കരയുകയായിരുന്നു എന്നും അനുഷ്‌ക്ക പറഞ്ഞു. അമ്മയെ വിളിച്ചു വിശ്വസിക്കാനാവുന്നില്ല അത് നടക്കുകയാണെന്ന് പറഞ്ഞു. മോഡലിംഗ് രംഗത്ത് പോലും ഒരുപാടു നിരാശാ അനുഭവങ്ങള്‍ താരത്തിനു നേരിടേണ്ടി വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button