Latest NewsMollywoodNEWS

തൊഴിലിടം ഏതായാലും മാസ്‌ക് ധരിക്കൂ ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ജയസൂര്യയുടെ ‘വെള്ള’ ത്തിന്റെ പോസ്റ്റര്‍

മലയാളത്തിന്റെ പ്രിയനടന്‍ ജയസൂര്യയുടെ പുതിയ ചിത്രമായ വെള്ളത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ പലപ്പോഴും ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നവയാണ്. അതുപോലെ തന്നെ ഈ കോവിഡ് കാലത്ത് മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം മെയ് ഒന്ന് ആശംസകള്‍ നേര്‍ന്ന് പങ്കുവച്ചിരിക്കുന്നത്.

ഈ കാലവും കടന്നു പോകും, പുതിയ പ്രതീക്ഷകള്‍ക്ക് വേണ്ടി നമുക്ക് അദ്ധ്വാനിക്കാം, തൊഴിലിടം ഏതായാലും മാസ്‌ക് ധരിക്കൂ. മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം. ഏവര്‍ക്കും സാര്‍വ്വദേശീയ തൊഴിലാളിദിനാശംസകള്‍ എന്നാണ് വെള്ളത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. പോസ്റ്ററില്‍ ജയസൂര്യ ടവ്വല്‍ കൊണ്ട് വായയും മുഖവും മറച്ച് ജോലി ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

ജയസൂര്യ നായകനാകുന്ന വെള്ളം ജി പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. നിരവധി ആരാധകരാണ് ജയസൂര്യ പങ്കുവച്ച ഫോട്ടോയ്ക്ക് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button