Latest NewsNEWSTollywood

പ്രിയപത്‌നിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നാഗചൈതന ; ഫോട്ടോ പങ്കുവച്ച് സാമന്ത

ആരാധരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും-നാഗചൈതന്യയും. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ പലപ്പോളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുന്നത് ഉടനെ തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. സാമന്തയാണ് ഇക്കാര്യത്തില്‍ മുന്നില്‍. താരം എപ്പോഴും ഭര്‍ത്താവുമൊത്തുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ തന്റെ 33ാം പിറന്നാളിന് ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസാണ് താരം ആരാധകരോട് പങ്കുവെച്ചത്.

ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ തന്നെ പിറന്നാള്‍ ആഘോഷിക്കുന്ന സാമന്തയ്ക്ക് കേക്കുണ്ടാക്കുന്ന നാഗചൈതന്യയുടെ വീഡിയോയും കേക്കിന്റെ ചിത്രവുമാണ് താരം പങ്കുവെച്ചത്. ഓണ്‍ലൈനില്‍ നിന്നും റെസിപ്പി നോക്കിയാണ് നാഗ ചൈതന്യ ചോക്ലേറ്റ് കേക്കുണ്ടാക്കിയിരിക്കുന്നത്. കേക്കുണ്ടാക്കുന്ന നാഗ ചൈതന്യയുടെ വീഡിയോയും വൈറലായി.

https://www.instagram.com/p/B_fv8iVhcaV/?utm_source=ig_embed

സാമന്തയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളും എത്തിയിട്ടുണ്ട്. 2017-ല്‍ ഇരുവരുടെയും വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത അക്കിനേനി വീണ്ടും സിനിമയില്‍ സജീവമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button