GeneralLatest NewsTollywood

പാലില്‍ നിന്ന് വെണ്ണ കടഞ്ഞെടുക്കാന്‍ പഠിച്ച് തെന്നിന്ത്യന്‍ താരം; വീഡിയോ വൈറല്‍

അമ്മയ്ക്കും അമ്മൂമയ്ക്കും ഒപ്പമുള്ള ഒരു ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് രാം ചരണ്‍.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുള്ള താരമാണ് രാം ചരണ്‍. രാജ്യം ലോക്ക്ഡൗണ്‍ ആയതോടെ താരങ്ങളും കുടുംബത്തിനൊപ്പം കഴിയുകയാണ്. ഇവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുമുണ്ട്‌. ഇപ്പോഴിതാ അമ്മയ്ക്കും അമ്മൂമയ്ക്കും ഒപ്പമുള്ള ഒരു ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് രാം ചരണ്‍. അമ്മൂമ്മയും അടുത്തുനിന്ന് പാലില്‍ നിന്ന് വെണ്ണ കടഞ്ഞെടുക്കാന്‍ പഠിക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക.

പാലില്‍ നിന്ന് ബ്ലെന്‍ഡര്‍ ഉപയോഗിച്ച്‌ വെണ്ണ വേര്‍തിരിച്ചെടുക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. വെണ്ണ കടയാന്‍ പഠിക്കുകയാണ് എന്ന് കുറിച്ചുകൊണ്ട് പങ്കുവച്ച വീഡിയോയില്‍ റെസിപ്പിക്ക് ക്രെഡിറ്റ് അമ്മൂമ്മയ്ക്ക് നല്‍കിയപ്പോള്‍ അമ്മ ബോസ് ആണെന്നും താരം കുറിച്ചിട്ടുണ്ട്.

View this post on Instagram

Learning to make fresh butter before buttering them? ? #GrandmaRecipes #MomBoss

A post shared by Ram Charan (@alwaysramcharan) on

shortlink

Related Articles

Post Your Comments


Back to top button