Latest NewsNEWS

തിരിച്ചു വരാന്‍ കഴിയില്ല അല്ലേ പപ്പാ ; കണ്ണ് നനയിക്കുന്ന കുറിപ്പുമായി ഋഷി കപൂറിന്റെ മകള്‍

അഭിനയം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള രണ്ട് താരങ്ങളെ അടുത്തടുത്ത ദിവസങ്ങളില്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും വിയോഗമായിരുന്നു അത്. രക്താര്‍ബുദത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ച് വിടവാങ്ങിയ ഋഷി കപൂറിന് മകള്‍ റിധിമ എഴുതിയ ഹൃദയഭേദകമായ കുറിപ്പ് ആരാധകരെയെല്ലാം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

പപ്പാ ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. തിരിച്ചു വരാന്‍ കഴിയില്ല അല്ലേ പപ്പാ, എന്റെ ഏറ്റവും ധീരനായ പോരാളിക്ക് നിത്യശാന്തി നേരുകയാണ്. എല്ലാ ദിവസവുമുള്ള ഫെയ്‌സ്‌ടൈം കോളുകള്‍ എനിക്ക് മിസ് ചെയ്യും. ഇനി നമ്മള്‍ വീണ്ടും കാണുന്നത് വരെ അതെല്ലാം എന്റെ നഷ്ടങ്ങളാണ് പപ്പാ.. ഗുഡ്‌ബൈ പറയാനെങ്കിലും ഞാന്‍ അവിടെ ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ പപ്പാ ഐ ലവ് യു.. എന്നായിരുന്നു റിധിമ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

https://www.instagram.com/p/B_mQ6kNnTBO/?utm_source=ig_embed

ഡല്‍ഹിയിലാണ് റിധിമ കുടുംബമായി താമസം. ലോക്ഡൗണിലായതോടെ പ്രത്യേക അനുവാദം വാങ്ങി റിധിമ ഇന്നലെ തന്നെ മുംബൈയ്ക്ക് തിരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button