GeneralKollywoodLatest News

അജിത്‌ പരിക്കേറ്റ് ആശുപത്രിയില്‍; തബുവിന്റെ നായകന്‍ ആകാന്‍ സമ്മതിച്ചത് ആശുപത്രിക്കിടക്കയില്‍ വച്ച്!!!

ചിത്രത്തില്‍ മനോഹര്‍ എന്ന കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചത് നടന്‍ പ്രശാന്തിനെ ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് 49- ആം പിറന്നാള്‍ തെന്നിന്ത്യന്‍ സൂപ്പര്‍താര അജിത്‌ ആഘോഷിച്ചത്. താരത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാംസ്ഥാനം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിന് നല്‍കുന്ന ആരാധകര്‍ ഏറെയാണ്‌. രാജീവ് മേനോന്‍ ഒരുക്കിയ ഈ ചിത്രത്തിന് മെയ് അഞ്ചിന് ഇരുപത് വയസ്സ് പൂര്‍ത്തിയാകും. മലയാളികളുടെ സ്വന്തം മമ്മൂട്ടിയും താരസുന്ദരിമാരായ തബുവും ഐശ്വര്യ റായിയും അഭിനയിച്ച ചിത്രത്തില്‍ അജിത്‌ എത്തിയത് എങ്ങനെയെന്നു പറയുകയാണ്‌ സംവിധായകന്‍. ആശുപത്രി കിടക്കയില്‍ കിടന്നാണ് അജിത്ത് ആദ്യമായി ചിത്രത്തിന്റെ കഥ കേള്‍ക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രാജീവ് മേനോനാണ് ഇതുസംബന്ധിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയത്.

ചിത്രത്തില്‍ സിനിമസംവിധായകനാവാന്‍ മോഹിച്ചു നടക്കുന്ന മോഹന്‍ എന്ന കഥാപാത്രമായാണ് അജിത്ത് എത്തിയത്. തബുവിന്റെ നായകന്‍. എന്നാല്‍ ആദ്യം ഈ വേഷത്തിലേക്ക് പരി​ഗണിച്ചത് അജിത്തിനെയായിരുന്നില്ല. ‘ചിത്രത്തില്‍ മനോഹര്‍ എന്ന കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചത് നടന്‍ പ്രശാന്തിനെ ആയിരുന്നു. എന്നാല്‍ തബുവിന് പകരം ഐശ്വര്യയുടെ നായകനാവാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. പിന്നീടാണ് അജിത്തിന്റെ പേര് വന്നത്, അന്ന് അദ്ദേഹം പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പോയികണ്ടാണ് തിരക്കഥ വായിച്ചുകേള്‍പ്പിച്ചത്.അജിത്ത് ബെഡില്‍ ഇരുന്ന് കഥ കേള്‍ക്കുകയും സമ്മതം പറയുകയും ചെയ്‌തു.’ രാജീവ് മേനോന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button